ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ഇംപീരിയല്‍ നൈറ്റ്‌സ് ചാമ്പ്യന്മാര്‍
ദുബായ്: പത്താംമത് ബെറി ഹില്‍സ് ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ലീഗ് ടൂര്‍ണമെന്റില്‍ ഇംപീരിയല്‍ നൈറ്റ്‌സ് കിരീടം നേടി. ശങ്കര്‍ വിശ്വനാഥ് ശശികുമാര്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഇംപീരിയല്‍ നൈറ്റ്‌സിനെ വിജയത്തിലെത്തിച്ചെത്. വനിതാവിഭാഗം കിരീടം ഡി.പി.എസ് ഷാര്‍ജ കരസ്ഥമാക്കി.
19 വയസ്സിന് താഴെയുള്ള ഇന്റര്‍ സ്‌കൂള്‍ വിഭാഗം ഫൈനലില്‍ ഡി.പി.എസ് ദുബായ്, ഷാര്‍ജ അവര്‍ ഓണ്‍ സകൂളിനെ പരാജയപ്പെടുത്തി കപ്പ് കരസ്ഥമാക്കി. പുരുഷ വിഭാഗം സുബിന്‍ (ഇംപീരിയല്‍ നൈറ്റ്‌സ്), വനിതാവിഭാഗം ദിയുക്ത (ഡി.പി.എസ് ഷാര്‍ജ) എന്നിവരും 19 വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഹനാന്‍ നിസാറും, 13 വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ അസ്സാന്‍ മുജീബിനേയും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.

19 വയസ്സിനു താഴെയുള്ള വിഭാഗത്തില്‍ റോഹിത് രാജും, വനിതാ വിഭാഗത്തില്‍ ജോതി ഹുദായും, പുരുഷ വിഭാഗത്തില്‍ നുക്കാഫ് ബെട്രക്‌സിന്റെ അരോണ്‍ ഫെര്‍നാസ് എന്നിവര്‍ കളിയില്‍ കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി. ജലീല്‍ ഹോള്‍ഡിംങ്‌സ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കെ.മുഹമ്മദും, ഐബിഎസ് രക്ഷാധികാരി സുനില്‍ അഗര്‍വാള്‍, ഡോ കാദര്‍ വര്‍തക് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.












Click it and Unblock the Notifications