2016 ആദ്യത്തോടെ മസ്ക്കറ്റ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
മസ്ക്കറ്റ്: വരുന്ന വര്‍ഷം ആദ്യത്തോടെ മസ്ക്കറ്റ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റഗുലേഷന് അറിയിച്ചു.
വിമാനത്താവളത്തിന്റെ റണ്‍വെ പ്രവര്‍ത്തന സജ്ജമാണെന്നും ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കൂടി പൂര്‍ത്തിയാവുന്നതോടെ വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തന യോഗ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ വെല്ലുവിളിയായിരുന്നു മന്ത്രാലയം ഏറ്റെടുത്തത്. കാരണം ഒരേ സമയം രാജ്യത്ത് അഞ്ച് എയര്‍പോര്‍ട്ടുകളാണ് നിര്‍മ്മാണത്തിലിരിക്കുന്നത്.

ക്യത്യ സമയത്ത് പണി പൂര്‍ത്തിയാക്കുക എന്നത് ഏറെ ശ്രമകരമാണെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. സലാല ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മസ്ക്കറ്റിലേക്ക് ശ്രദ്ദ കേന്ദ്രീകരിച്ചത്. അത്കൊണ്ടു തന്നെ രണ്ടും ക്രത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസി തൊഴിലാളികള്‍ നിയമ വിരുദ്ധമായി മസ്ക്കറ്റ് വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കുറച്ചു കാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് സലാലയില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവന്നാണ് നിര്‍മ്മാണം തുടങ്ങിയതെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications