വിശക്കുന്നോ? കൈയില്‍ പണമില്ലേ, ഖത്തറിലെ ഈ ഹോട്ടലില്‍ ഭക്ഷണം ഫ്രീ
ദോഹ: ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് പലരും കഷ്ടപ്പെട്ട് പണിയെടുക്കുന്നത്. എല്ലുമുറിയെ പണിയെടുത്താലും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്താനായില്ലെങ്കില്‍ ആ അവസ്ഥയെ അതിന ദയനീയം എന്ന് മാത്രമേ വിശേഷിപ്പിയ്ക്കാനാവൂ. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മൂലം ഗള്‍ഫ് നാടികളിലേയ്ക്ക് എന്ത് ജോലിയും ചെയ്യാന്‍ തയ്യാറായി പോകുന്ന പ്രവാസികളുണ്ട്. പലപ്പോഴും പട്ടിണി പോലും കിടന്നാണ് ഇവര്‍ തുച്ഛ വേതനത്തിന് പണിയെടുക്കുന്നത്.
വിശപ്പിന്റെ വില അറിയുന്നവരാണ് തുച്ഛ വേതനത്തിന് ഗള്‍ഫില്‍ പണിയെടുക്കുന്ന വിദേശികള്‍. ഇത്തരത്തില്‍ ഖത്തറിലുള്ള തൊഴിലാളികള്‍ക്ക് ആശ്വാസമാവുകയാണ് ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള സൈഖ റസ്‌റ്റോറന്റ്. ഇന്ത്യക്കാരായ രണ്ട് സഹോദരന്‍മാരാണ് ഈ ഹോട്ടലിന്റെ ഉടമകള്‍. കൈയ്യില്‍ പണമില്ലാത്ത തൊഴിലാളികള്‍ക്ക് ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം കഴിയ്ക്കാം എന്നതാണ് ഹോട്ടലിന്റെ പ്രത്യേകത. കഴിഞ്ഞ മൂന്ന് ആഴ്ചയിലേറെയായി ഹോട്ടലില്‍ നിന്നും ഇത്തരത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നുണ്ട്.

ഹോട്ടലിന് പുറത്ത് സ്ഥാപിച്ചിരിയ്ക്കുന്ന ബോര്‍ഡ് കണ്ടാല്‍ വിശപ്പിന്റെ വില അറിയാവുന്ന ആരുടേയും കണ്ണ് നനയും. 'നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ? കൈയ്യില്‍ പണമില്ലേ? സജന്യമായി ഭക്ഷണം കഴിച്ചോളൂ'. ഇതാണ് ഹോട്ടലില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ബോര്‍ഡ്. ദില്ലി സ്വദേശികളായ ഷാദാബ് ഖാന്‍ (47) സഹോദരന്‍ നിഷാബ് എന്നിവരാണ് ഹോട്ടലിന്റെ ഉടമകള്‍. ഇന്ത്യ, നേപ്പാള്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്‌ല തൊഴിലാളികളാണ് ഖത്തറില്‍ കൂടുതല്‍.
ഭക്ഷണം സൗജന്യമായി നല്‍കുന്നെങ്കിലും ആദ്യമൊക്കെ ഇത്തരത്തില്‍ ഭക്ഷണം കഴിയ്ക്കാന്‍ തൊഴിലാളികള്‍ വിമുഖത കാട്ടിയിരുന്നു. പക്ഷേ ഇപ്പോള്‍ അവസ്ഥയ്ക്ക് മാറ്റം ഉണ്ട്. കുറഞ്ഞ തുകയ്ക്ക് ബ്രഡ് വാങ്ങി പച്ചവെള്ളവും കൂട്ടി കഴിച്ച് വിശപ്പടക്കുകയാണ് നിര്‍മ്മാണ് മേഖലയില്‍ ഉള്‍പ്പടെയുള്ളവരുടെ പതിവ്. ഇതില്‍ ഏറെ സങ്കടം തോന്നിയ നിഷാബ് ആണ് സൗജന്യ ഭക്ഷണം എന്ന ആശയം മുന്നോട്ട് വച്ചത്.
വിശക്കുന്നവര്‍ക്ക് അന്നം നല്‍കുന്ന ഈ ഹോട്ടലുടമകള്‍ അല്‍പ്പം ഭീതിയിലാണ്. ഹോട്ടല്‍ കെട്ടിടം വാടകയ്ക്ക് എടുത്തതാണ്. ഉടമയുമായി വാടകയെച്ചൊല്ലി പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ തന്നെ പുതിയൊരു സ്ഥലം നോക്കേണ്ടതുണ്ട് ഹോട്ടല്‍ തുടങ്ങാന്‍. എന്തായാലും അതുവരെ ഈ ഹോട്ടല്‍ പണമില്ലാത്തവര്‍ക്കും ഭക്ഷണം നല്‍കും.












Click it and Unblock the Notifications