വിവാഹം, പ്രസവം, ഉറ്റവരുടെ മരണം, സൗദിയിലെ സ്വകാര്യ മേഖല തൊഴിലാളികള്‍ക്ക് കൂടുതല്‍ അവധി
റിയാദ്: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്ന പുതിയ നിയമവുമായി സൗദി അറേബ്യ . പ്രസവം, വിവാഹം, ഉറ്റ ബന്ധുക്കളുടെ മരണം എന്നിവയ്ക്കുള്ള അവധി നീട്ടിയാണ് സൗദിയുടെ പുതിയ നിയമം നിലവില്‍ വന്നത് . സ്വകാര്യ മേഖലയില്‍ മാത്രം ജോലി ചെയ്യുന്ന 50 ലക്ഷത്തോളം പേര്‍ക്കാണ് നിയമത്തിന്റെ ഗുണം ലഭിയ്ക്കുന്നത് .
കുഞ്ഞ് ജനിയ്ക്കുകയാണെങ്കില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഇനി മുതല്‍ മൂന്ന് ദിവസത്തെ അവധി ലഭിയ്ക്കും . നിലവില്‍ ഒരു ദിവസത്തെ അവധി മാത്രമാണ് ലഭിച്ചിരുന്നത്. വിവാഹം , മരണം എന്നിവയ്ക്കുള്ള ശമ്പളത്തോട് കൂടിയ അവധിയും നീട്ടിയിട്ടുണ്ട് .

സ്ത്രീകള്‍ക്കും പുരുന്‍മാര്‍ക്കും വിവാഹത്തോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി ലഭിയ് ക്കും. ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിയ്ക്കുന്നത് . ഉറ്റ ബന്ധുക്കളുടെയോ മാതാപിതാക്കളുടെയോ മരണത്തിന് നാട്ടിലേയ്ക്ക് പോകണമെങ്കിലും അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി ലഭിയ്ക്കും . സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത് .












Click it and Unblock the Notifications