ഇന്‍ക്കാസ് എറണാകുളം ജില്ല കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു
ദുബായ്: ഇന്‍ക്കാസ് എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യയുടെ 70 സ്വാതന്ത്ര്യ ദിനാഘോഷം കെ.പി.സി.സി. സെക്രട്ടറി അഡ്വ: പി.എ.സലീം ഉല്‍ഘാടനം ചെയ്യുമെന്ന് ഇന്‍ക്കാസ് പ്രസിഡണ്ട് പ്രസിഡണ്ട്. ടി.എം ശംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി നാദിര്‍ഷ അലി അക്ബര്‍ എന്നിവര്‍ പറഞ്ഞു.
15ാം തിയ്യതി രാത്രി 7 മണിക്ക് ഗറൂദിലുളള ഐലാന്റ് റസ്റ്റാറ്റാറന്റ് ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍. ചടങ്ങില്‍ യു.എ.ഇ.യിലെ സാമുഹ്യസാംസ്‌ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

ദേശഭക്തിഗാനങ്ങള്‍ അടക്കമുളള കലാവിരുന്നും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications