കോണ്‍ഗ്രസ്സ് തിരിച്ച് വരും; ഇന്‍ക്കാസ് യുഎഇ
ദുബായ്: 5 സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികള്‍ ആത്മപരിശോധന നടത്തേണ്ടതും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ട ചുമതല വര്‍ദ്ധിച്ചു വന്നിരിക്കുകയാണെന്ന് ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.
മതേതര വോട്ട് ഭിന്നിച്ചതോടൊപ്പം, സംസ്ഥാന ഭരണ കൂടങ്ങളോടുള്ള ശക്തമായ പൊതു ജനങ്ങളുടെ എതിര്‍പ്പുമാണ് യു.പി. യില്‍ കണ്ടെതെന്നും അല്ലാതെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തോടുള്ള വിരോധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാന്‍ പോകുന്നത് കോണ്‍ഗ്രസ്സിന്റെ കാലഘട്ടമാണെന്നും ബി.ജെ.പി.ക്ക് അഹങ്കരിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ്സിന് പ്രതീക്ഷ നല്‍കുന്ന വിജയമാണ് പഞ്ചാബിലും, ഗോവയിലും ഉണ്ടായിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ നടക്കുന്നവരുടെ പ്രചരണ ആയുധം മാത്രമാണെന്നും ഇന്‍ക്കാസ് സിക്രട്ടറി പറഞ്ഞു. അഖിലേന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റി തെരെഞ്ഞുപ്പ് ഫലങ്ങളെ ഗൗരമാ മായി കണ്ട് എല്ലാ സംസ്ഥാനങ്ങളിലും സംഘടന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതോടൊപ്പം ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് വിട്ട് പോയ നേതാക്കളെ തിരിച്ച് കൊണ്ടുവരുവാനും, കുടുതല്‍ മതേതര പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കണമെന്നും പുന്നക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications