Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന് സ്വീകരണം നല്‍കി

ദുബായ്: യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചച്ചക്ക് സഹചര്യമൊരുക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവും ഉദുമ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന്‍ അഭിയായിട്ടു ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

sudhakaran

സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷക്കാലം സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നത്. അക്രമ രാഷ്ട്രിയം പ്രതിയോഗികളെ വെട്ടി വിഴുത്തുകയാണ് ചെയ്യുന്നത് കാരുണ്യ ലോട്ടറി കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നര ലക്ഷം കുടുംബങ്ങള്‍ക്ക് 1500 കോടി രൂപയാണ് സാധാരണക്കാര്‍ക്ക് നല്‍കിയതെന്നും, വികസനത്തിന്റെയും കാരിണ്യ സ്പര്‍ശനത്തിന്റെയും തുടര്‍ച്ചക്ക് വേണ്ടിയാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ടഭ്യര്‍ത്ഥിക്കുതെന്നും, ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും അക്രമണ വിഭാഗീയ നിലപാടുകള്‍ക്കെതിരെയാണ് ജനങ്ങള്‍ വിധി എഴുതേണ്ടതെന്നും കെ.സുധാകരന്‍ പറഞ്ഞു. ഇന്‍ക്കാസ് യു.എ.ഇ.പ്രസിഡണ്ട് സി.ആര്‍.ജി.നായര്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി.ജനറല്‍ സിക്രട്ടറി കെ.എം.ഐ. മേത്തര്‍, ഒ.നാരായണന്‍, അഡ്വ.ടി.കെ.ഹാഷിക്ക്, ബേബി തങ്കച്ചന്‍, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സ്വാഗതവും എന്‍.പി.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+