തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാര്‍ട്ടി പാഠം ഉള്‍ക്കൊള്ളണം; ഇന്‍കാസ് യുഎഇ
ദുബായ്: നിയമസഭ തിരെഞ്ഞടുപ്പില്‍ യു.ഡി.എഫ് നേരിട്ട കനത്ത പരാജയത്തില്‍ നിന്ന് ഒരു പാട് പാഠം ഉള്‍കൊള്ളാനുണ്ടെന്ന് ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. പുതിയ വോട്ടര്‍മാരില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കാന്‍ സാധിക്കാത്തതും, യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തു വരുന്ന മത ന്യൂനപക്ഷ വോട്ടില്‍ ഉണ്ടായ വിള്ളലുമാണ് ഇത്ര വലിയ പരാജയത്തിന് കാരണമെന്നും, കൂടാതെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളുടെ നിര്‍ണയ സമയത്ത് ഉണ്ടായ അനാവശ്യ വിവാദങ്ങളുമാണ് കോണ്‍ഗ്രസ്സിന് ഇത്ര വലിയ പരാജയമുണ്ടാകുവാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായാലും ജനങ്ങളുടെ വിധി എഴുത്തിനെ മാനിക്കുന്നുവെന്നും അതോടൊപ്പം യു.ഡി.എഫിന് വേണ്ടി വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഇന്‍ക്കാസ് നന്ദി രേഖപ്പെടുത്തുന്നതായും ജനറല്‍ സെക്രട്ടറി പുന്നക്കല്‍ പറഞ്ഞു.












Click it and Unblock the Notifications