ബജറ്റ് സ്വാഗതാര്‍ഹം ഇന്‍കാസ് യുഎഇ കമ്മിറ്റി
ദുബായ്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റ് എല്ലാ അര്‍ത്ഥത്തിലും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ബജറ്റാണെന്ന് ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കല്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.
വികസന കാഴ്ചപ്പാടിനോടൊപ്പം പാവപ്പെട്ടവന്റെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുവാനും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുവാനും പാവപ്പെട്ടവര്‍ക്ക് റേഷന്‍ പൂര്‍ണ്ണമായി സൗജന്യമാക്കിയതോടൊപ്പം എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാന്‍ ഈ ബജറ്റിന് സാധിച്ചുവെന്ന് ഇനക്കാസ് ജനറല്‍ സിക്രട്ടറി പറഞ്ഞു.

ഹനുമന്തപ്പയുടെ വിയോഗത്തില്‍ ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി അനുശോചിച്ചു.
ദുബായ്: ഭാരതത്തിനു വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും ഇന്ത്യക്കാരുടെ മനസ്സില്‍ നിലകൊളളുമെന്ന് ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. ആറു കിലോമീറ്ററിന് മുകളില്‍ നിത്യവും നടന്നു സ്‌കൂളില്‍ പോയി പഠിച്ച മൂന്ന് തവണയില്‍ കൂടുതല്‍ പട്ടാളത്തില്‍ ചേരുവാനുള്ള ശ്രമം നടത്തി ഒടുവില്‍ വിജയിച്ച കര്‍ണ്ണാടകയിലെ ഏറ്റവും ദരിദ്രകുടുംബ സാഹചര്യത്തില്‍ ജനിച്ചു വളര്‍ന്ന ഹനുമന്തപ്പ ജീവിതത്തില്‍ ഒന്നിനോടും തോറ്റിട്ടില്ലാത്ത അതുല്യനയായിരുന്നു. മുപ്പതടി മഞ്ഞുമലയ്ക്ക് താഴെ 6 ദിവസം മരണത്തെ അതിജീവിച്ച ഈ വിസ്മയ ജീവിതത്തില്‍ നമുക്കും വരും തലമുറയ്‌ക്കെല്ലാം അനേകം പാഠങ്ങളുണ്ടെന്നും, സമാനതകളില്ലാത്ത ഈ ധീരന് ആദരാഞ്ജലികള്‍ ഇന്‍ക്കാസ് സമര്‍പ്പിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ പറഞ്ഞു.












Click it and Unblock the Notifications