ഗാന്ധിജയന്തി അനുസ്മരണം
ദുബായ്: ജനങ്ങള്‍ ഭീതിയോടെ കഴിഞ്ഞു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് മുന്‍ എം.എല്‍.എ. ടി.വി. ചന്ദ്രമോഹന്‍ അഭിപ്രായപ്പെട്ടു. ഇന്ന് ഗാന്ധിയന്‍ തത്വങ്ങളും ചിന്തകളും ലോകമാകെ ആചരിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഇന്‍കാസ് യു.എ.ഇ. കമ്മറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

യോഗത്തില്‍ ഇന്‍കാസ് യു.എ.ഇ. കമ്മറ്റി പ്രസിഡന്റ് മഹാദേവന്‍ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ഡി.സി.സി. ട്രെഷറര്‍ പി.കെ. അബൂബക്കര്‍ ഹാജി, ഇടവ സെയ്ഫ്, ടി.എ. നാസര്‍, നളിനാക്ഷന്‍ ഇരട്ടപ്പുഴ, എന്‍.പി. രാമചന്ദ്രന്‍, എന്‍.ആര്‍. മായിന്‍, നാസര്‍ കാരയ്ക്കാമണ്ഡപം, പി.വി. ഉമ്മര്‍, ബി.എ. നാസര്‍, സവാദ്ഖാന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സ്വാഗതവും, സെക്രട്ടറി അബ്ദുല്‍ മനാഫ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications