ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ഇന്‍ക്കാസ് യുഎഇ കമ്മിറ്റി ആഘോഷിച്ചു
ദുബായ്: ഇന്ത്യയുടെ 68 മത് റിപ്പബ്ലിക്ക് ദിനാഘോഷം ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി വിപുലമായി ആഘോഷിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളുടെ ദീര്‍ഘ വീക്ഷണമാണ് നമ്മുക്ക് ഒരു ഭരണഘടന സമിതി ഉണ്ടായതെന്നും അതിന്റെ തലപ്പത്ത് ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം അറിയുന്ന ഡോ: അംബേദ്കര്‍ നിര്‍മിച്ചതിന്റെ ഗുണമാണ് നാം ഇന്ന് അനുഭവിക്കുന്നതെന്നും ഇന്‍ക്കാസ് പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരി പറഞ്ഞു. ടി.എ.രവീന്ദ്രന്‍, ഷാജി ഖാന്‍ ,എ.എം.എം.നൂറുദീന്‍, എന്നിവര്‍ സംസാരിച്ചു.

ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സ്വാഗതവും വൈസ് പ്രസിഡണ്ട് എന്‍.പി.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത് തുടര്‍ന്ന് ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.












Click it and Unblock the Notifications