ഇന്‍കാസ് യുഎഇ അല്‍ ഐന്‍ കമ്മിറ്റി നിലവില്‍ വന്നു
അല്‍ ഐന്‍: ഇന്‍ക്കാസ് അല്‍ ഐന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉല്‍ഘാടനം യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി നിര്‍വ്വഹിച്ചു. വരുന്ന നിയമസഭ തെരെഞ്ഞടുപ്പില്‍ വീണ്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ അധികാരത്തില്‍ കൊണ്ടുവരുവാന്‍ മുഴുവന്‍ പ്രവാസികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

യൂനിറ്റ് പ്രസിഡണ്ട് നാസര്‍ കാരക്ക മണ്ഡവം അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.സി.അലൈന്‍ പ്രസിഡണ്ട് ജോയി തനന്‍ക്കാട്, ആര്‍.എം.വി.ജമാല്‍, ഷാജി ഖാന്‍ ,രാമചന്ദ്രന്‍ പേരാമ്പ്ര, അശറഫ് സൈനുദ്ദീന്‍ എന്നിവര്‍ പ്ര സംഗിച്ചു. ജനറല്‍ സിക്രട്ടറി സന്തോഷ് പയ്യന്നൂര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ശാഫി പളളിപ്പറമ്പ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications