സൗദി ജനാദ്രിയ ദേശീയ ഉല്‍സവത്തില്‍ ഇത്തവണത്തെ വിശിഷ്ടാതിഥിയായി ഇന്ത്യയ്ക്ക് ക്ഷണം
ജിദ്ദ: സൗദി ദേശീയ പൈതൃക-സാംസ്കാരികോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ ഇത്തവണ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
ഇരു രാഷ്ട്രങ്ങളും തമ്മിലുളള സൗഹൃദവും സഹകരണവും കൂടുതല്‍ മെച്ചപ്പെട്ടുവെന്നതിന്റെ തെളിവാണ് സൗദിയിലെ സുപ്രധാന ഉല്‍സവങ്ങളിലൊന്നായ ജനാദ്രിയ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ലഭിച്ച ക്ഷണം. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരം കൂടിയാണിതെന്ന് അംബാസഡര്‍ പറഞ്ഞു. ഭരണാധികാരി സല്മാന് രാജാവ് രക്ഷാധികാരിയായ പൈതൃകോത്സവത്തില്‍ അതിഥി രാഷ്ട്രമായി ഇന്ത്യയെ ക്ഷണിച്ചത് അംഗീകാരമാണ്. 32 ലക്ഷം ഇന്ത്യക്കാരുളള സഊദിയില്‍ 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമായതായും അംബാസഡര്‍ പറഞ്ഞു.

1985 മുതല്‍ സഊദി നാഷനല്‍ ഗാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന സാംസ്കാരികോത്സവത്തിന്റെ 32-ാം പതിപ്പാണ് ഇത്തവണ നടക്കുക. ഫെബ്രുവരി ഏഴിന് റിയാദില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ജനാദ്രിയയില്‍ ആരംഭിക്കുന്ന സാംസ്ക്കാരിക മഹോത്സവത്തില്‍ ഇന്ത്യയില്‍ നിന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നതതല സംഘം പങ്കെടുക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലയും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന വിവിധ പരിപാടികള്‍ ഇന്ത്യ അവതരിപ്പിക്കും. അതോടൊപ്പം ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ നേര്‍ക്കാഴ്ചകളും ഫെസ്റ്റിവലില്‍ ഒരുക്കും.
ജനാദ്രിയ വില്ലേജിലെ വിശാലമായ ഇന്ത്യന്‍ പവിലിയനില്‍ കലാകായികവിനോദ പരിപാടികള്‍, സെമിനാര്‍, വ്യവസായവാണിജ്യ വിനിമയം എന്നിവയും നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സാന്നിധ്യവും പവിലിയനില്‍ ഉണ്ടാകും. 18 ദിവസം നീണ്ടു നില്ക്കുന്ന ഉല്‍സവത്തില്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യവും ഉണ്ടാവും. കേരളത്തിന്റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും വിവിധ ദിവസങ്ങളിലായി അവതരിപ്പിക്കും. അതോടൊപ്പം ഗള്‍ഫ് നാടുകളില്‍ പ്രിയങ്കരമായ ഇന്ത്യ സിനിമകളുടെയ പ്രദര്‍ശനവും ഒരുക്കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications