ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം വിതരണം ചെയ്തു
അധ്യാപനത്തില്‍ നിന്നും പത്രപ്രവര്‍ത്തനത്തിലെത്തി അവിടെനിന്നും ജനപ്രതിനിധിയുടെ റോള്‍ ഏറ്റെടുത്ത അപൂര്‍വ നേട്ടത്തിനുടമയാണ് വീണാ ജോര്‍ജ്.
ഹൂസ്റ്റ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം വിതരണം ചെയ്തു. ഹൂസ്റ്റണിലെ ഇന്ത്യാ ഹൗസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് പ്രമുഖ ടെലിവിഷന്‍ ജര്‍ണലിസ്റ്റും നിയമസഭയിലെ ആറന്മുളയുടെ പ്രതിനിധിയുമായ വീണാ ജോര്‍ജിന് ഇന്ത്യയുടെ വൈസ് കൗന്‍സല്‍ ആര്‍.ഡി.ജോഷിയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി എം.ബി.രാജേഷ് എം.പിയാണ് അവാര്‍ഡ് കൈമാറിയത്.
അധ്യാപനത്തില്‍ നിന്നും പത്രപ്രവര്‍ത്തനത്തിലെത്തി അവിടെനിന്നും ജനപ്രതിനിധിയുടെ റോള്‍ ഏറ്റെടുത്ത അപൂര്‍വ നേട്ടത്തിനുടമയാണ് വീണാ ജോര്‍ജ്. അര്‍പ്പണ ബോധമുളള മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജിന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ ജനപക്ഷത്തു നിന്ന് പോരാടിയ ഒരു മാധ്യമ പ്രവര്‍ത്തക ജനപ്രതിധിനിസഭയിലെത്തിയിരിക്കുകയാണ്. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ മാധ്യമശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ ആദ്യ വനിതയെ ബഹുമതിയും വീണാ ജോര്‍ജിന് സ്വന്തം. ഒരുകാലത്ത് സ്ത്രീകള്‍ കടുവരാന്‍ മടിച്ച മേഖലയില്‍ സമീപകാലത്തെത്തി എണ്ണം പറഞ്ഞ നേട്ടങ്ങള്‍ കീഴടക്കിയ വനിതയെ നിലയിലാണ് വീണയുടെ മാധ്യമശ്രീ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിനോദ പരിപാടികളുടെ അവതാരകരെ നിലയില്‍ മാത്രം സ്ത്രീകളെ വിലയിരുത്തിയിരുന്ന പ്രേക്ഷകരിലേയ്ക്ക് തീക്ഷ്ണമായ രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് കടന്നുവന്ന വീണ ഈ മേഖലയിലെ പുരുഷാധിപത്യത്തെ തകര്‍ത്തെറിഞ്ഞ ടെലിവിഷന്‍ സാന്നിദ്ധ്യമാണെന്ന് വീണാ ജോര്‍ജിനെ സദസ്സിനു പരിചയപ്പെടുത്തികൊണ്ട് ഇന്ത്യ പ്രസ്‌ക്ലബ്ബ് ട്രഷറര്‍ ജോസ് കടാപ്പുറം പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശിവന്‍ മുഹമ്മയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം.ബി.രാജേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ശിവന്‍ മുഹമ്മ, കെന്‍ മാത്യൂ, ഏബ്രഹാം ഈപ്പന്‍, ജി.കെ.പിള്ള, രാജു പളളത്ത്, മാത്യൂ വര്‍ഗീസ്, പോള്‍ കറുകപ്പള്ളി, കൃഷ്ണ കിഷോര്‍, അനിയന്‍ ജോര്‍ജ്, വിനോദ് കോണ്ടൂര്‍, പി.പി.ചെറിയാന്‍, സുനില്‍ ട്രൈസ്റ്റാര്‍, ജീമോന്‍ ജോര്‍ജ്, മനു തുരുത്തിക്കാടന്‍, ജെയിംസ് വര്‍ഗീസ് എിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്ത്യാ പ്രസ്സ് ക്ലബിന്റെ സുവനീര്‍ ജോയിസ് തോ്യാമലയ്ക്കും കോശി തോമസിനും നല്‍കി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.












Click it and Unblock the Notifications