Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-യുഎഇ വിമാനസര്‍വീസ്; ഇന്ത്യൻ നഗരങ്ങളില്‍ നിന്ന് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു

ദുബായ്: കൊറോണ വൈറസ് വ്യാപനത്തോടെ നിർത്തലാക്കിയ ഇന്ത്യ- യുഎഇ വിമാനസർവീസ് പുനരാരംഭിക്കുന്നു. ജൂലൈ 15 സർവീസ് പുനനാരംഭിക്കുമെന്ന് ഖലീജ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഇന്ത്യയിലെ ഏതാനും നഗരങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റിനുള്ള ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാന കമ്പനികളുടെ വെബ്സൈറ്റിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വിസ്താര എയർലൈൻസിന്റെ വെബ്സൈറ്റിലെ വിവരമനുസരിച്ച് ജൂലൈ 15, 16 തിയ്യതികളിൽ മുംബൈയിൽ നിന്ന് ദുബായിലേക്കുള്ള സർവീസുകൾക്ക് ടിക്കറ്റ് ഒഴിവുണ്ട്. ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് സർവ്വീസ് നടത്തുന്നതായി ഇൻഡിഗോ എയർലൈനും വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 16നുള്ള കണക്ഷൻ വിമാനത്തിന് 850 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

 flights-1589975

കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷമായതോടെ ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കിയത്. ഇതിനിടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് പലതരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്.

ജൂലൈ 15, 16 തിയതികളില്‍ മുംബൈയില്‍ നിന്ന് യു.എ.ഇയിലേക്ക് ഏതാനും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് വിസ്താര എയര്‍ലൈന്‍സ് വെബ്‌സൈറ്റ് പറയുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ദുബൈയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ടിങ് ഫ്‌ളൈറ്റിന് 850 ദിര്‍ഹം, നേരിട്ടുള്ള ഫ്‌ള്ളൈറ്റിന് 1,100 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതലാണ് ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ് റദ്ദാക്കിയത്. പിന്നീട്ട് ഘട്ടം ഘട്ടമായി വിലക്ക് ജൂലൈ 15വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. ഒടുവിൽ ജൂലൈ 15ന് സർവീസ് പുനരാരംഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+