കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് വീണ്ടും നീട്ടി; യുഎഇ യാത്ര വൈകും, പുതിയ വിവരം

Google Oneindia Malayalam News

ദുബായ്: യുഎഇയിലേക്കുള്ള പ്രവാസികളുടെ യാത്ര അനിശ്ചിതമായി വൈകുകയാണ്. ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ വിലക്ക് ഇത്തിഹാദ് എയര്‍വേയ്‌സ് നീട്ടി. ജൂലൈ 31 വരെ ഇന്ത്യയിലേക്കുള്ള യാത്രയുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള വിലക്കും നീട്ടിയിട്ടുണ്ട്. ജൂലൈ 31ന് ശേഷവും യാത്ര ആരംഭിക്കാനാകുമെന്ന് ഇത്തിഹാദ് ഉറപ്പ് പറയുന്നില്ല. ഒരുപക്ഷേ വിലക്ക് നീട്ടിയേക്കാമെന്നും കമ്പനി ട്വിറ്ററില്‍ പ്രതികരിച്ചു. ഒരു കമ്പനി യാത്രാ വിലക്ക് നീട്ടിയാല്‍ സ്വാഭാവികമായും മറ്റു വിമാനകമ്പനികളും യാത്ര ആരംഭിക്കില്ല.

f

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍

Recommended Video

cmsvideo
Massive hike in flight charges to UAE

ജൂലൈ 21ന് വിലക്ക് അവസാനിക്കുമെന്നാണ് ഇതുവരെ പ്രവാസികള്‍ കരുതിയിരുന്നത്. എങ്കിലും ഇക്കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. ഒട്ടേറെ പ്രവാസികള്‍ വിമാനകമ്പനികളുമായി സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രവാസി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അബൂദാബി കേന്ദ്രമായ ഇത്തിഹാദ് എയര്‍വേയ്‌സ് യാത്രാ വിലക്ക് നീട്ടിയ കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം, യുഎഇ പൗരന്‍മാര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവ് അനുവദിക്കും. കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ഘട്ടങ്ങളായി നീട്ടുകയായിരുന്നു. ചില ഇന്ത്യക്കാര്‍ അയല്‍ രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് എത്തിയിരുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള യാത്രയും യുഎഇ റദ്ദാക്കി. വിമാന യാത്ര പുനരാരംഭിക്കുന്നതിന് ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാണ് വിവരം.

ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
India-UAE flights ban remain till July 31; Says Etihad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X