കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; ബ്രിട്ടീഷുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് 3 മാസം തടവ്

  • By Anwar Sadath
Google Oneindia Malayalam News

ദുബായ്: ബ്രിട്ടീഷുകാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് ദുബായ് കോടതി 3 മാസം തടവ് ശിക്ഷ വിധിച്ചു. ഗ്രോസറികള്‍ ഡെലിവറി ചെയ്യാനായി വീട്ടിലെത്തിയപ്പോള്‍ മുപ്പത്തിയഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇന്ത്യക്കാരനെതിരായ കേസ്. താന്‍ കുറ്റക്കാരനല്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി.

വീട്ടില്‍ ഗ്രോസറി ഡെലിവറിക്കായാണ് യുവാവ് എത്തിയതെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. സാധനങ്ങള്‍ വെക്കാനായി വീട്ടിനകത്തേക്ക് കയറിയ യുവാവിന് താന്‍ പണം കൊടുക്കുകയും ചെയ്തു. അപ്രതീക്ഷിതമായി യുവാവ് തന്നെ കയറിപ്പിടിക്കുകയായിരുന്നു. പോലീസിനെ അറിയിക്കുമെന്നു പറഞ്ഞതോടെ യുവാവ് ഓടി മറഞ്ഞെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.

jail

പിന്നീട് ഭര്‍ത്താവ് എത്തിയപ്പോള്‍ ഇക്കാര്യം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അതേസമയം, താന്‍ തെറ്റുകാരനല്ലെന്ന് യുവാവ് വാദിക്കുന്നു. വീട്ടിനകത്തുചെന്ന് മദ്യപിക്കാനായി തന്നെ ക്ഷണിച്ചപ്പോള്‍ അക്കാര്യം നിരസിച്ചിരുന്നു. ഇതേതുടര്‍ന്ന് തനിക്കെതിരെ കഥ മെനയുകയാണെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു.

എന്നാല്‍, ഇക്കാര്യം കോടതി മുഖവിലയ്‌ക്കെടുത്തില്ല. തടവുകാലാവധിക്കുശേഷം യുവാവിനെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 15 ദിവസത്തിനകം മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ശിക്ഷ ലഭിച്ച യുവാവിന് അവസരം ലഭിക്കും.

English summary
Indian accused of molesting British woman jailed for three months in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X