ബാത്ത്‌റൂമില്‍ ഒളികാമറ ദുബായില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍!!!
ദുബായ്: വീട്ടമ്മയുടെ കുളിരംഗം മൊബൈല്‍ കേമറയില്‍ പകര്‍ത്തുന്നതിനിടെ പിടിയിലായ െ്രെഡവറായ യുവാവിനെ മൂന്ന് മാസം ജയിലിലടക്കാനും ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബറില്‍ ദുബായ് മുഹ്‌സിന ഏരിയയിലാണ് സംഭവം നടന്നത്.
ബാത്ത്‌റൂമില്‍ കുളിച്ച് കൊണ്ടിരിക്കുകയായിരുന്ന സ്ത്രീ ജനലിനരികത്ത് മൊബൈല്‍ കേമറ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയായിരുന്നു. സ്ത്രീയുടെ ഭഹളം കേട്ട് പുറത്തിറങ്ങിയ ഭര്‍ത്താവാണ് സംശയാസ്പദമായ രീതിയില്‍ യുവാവ് ജനലിനരികത്ത് നില്‍ക്കുന്നത് കണ്ടത്. പ്രാധമിക ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം നിഷേധിച്ചെങ്കിലും തൊട്ടടുത്തുള്ള മാലിന്യപ്പെട്ടിയില്‍ നിന്നും ഇയാളുടെ മൊബൈല്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് മൊബൈല്‍ പരിശോധിച്ചപ്പോള്‍ സ്ത്രീ ബാത്ത്‌റൂമില്‍ വസ്ത്രം മാറുന്നതടക്കമുള്ള വീഡിയോ കണ്ടെത്തി. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഖിസൈസ് പോലീസ് നടത്തിയ അന്യേഷണത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തെളിവിനായി മൊബൈല്‍ വീഡിയോയും കോടതിയില്‍ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications