Get Updates
Get notified of breaking news, exclusive insights, and must-see stories!

എംബസിയോടുള്ള അമിത പ്രതീക്ഷയാണ് പ്രവാസികളുടെ നിരാശയ്ക്ക് കാരണം അംബാസഡര്‍

ദുബായ്: വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഏറെ പരിമിതികളുണ്ടെന്നും, അതാത് രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് അനുസരിച്ച് മാത്രമേ ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവുള്ളുവെന്നും ഇന്ത്യയുടെ സ്ഥാനപതി ടി.പി.സീതാറാം അഭിപ്രായപ്പെട്ടു. ഇത് മനസ്സിലാക്കാതെയാണ് പലരും എംബസ്സിയെ പഴിക്കുന്നത്.

വ്യക്തികള്‍ ഉണ്ടാക്കിവെക്കുന്ന കടബാധ്യതകള്‍ ഏറ്റെടുക്കാനും എംബസ്സികള്‍ക്കോ കോണ്‍സുലേറ്റിനോ കഴിയില്ല. എംബസ്സികളെ പറ്റിയുള്ള തെറ്റായ പ്രതീക്ഷകളാണ് ആരോപണങ്ങള്‍ക്ക് കാരണം. എംബസ്സികള്‍ക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന ബോധം ജനങ്ങള്‍ക്കുമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

embassy-1

ആഗസ്ത് 31 ന് അംബാസഡര്‍ പദവിയില്‍ നിന്നും ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ടി.പി.സീതാറാമിന് ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ നല്‍കിയ യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും പ്രതിസന്ധിയും അവര്‍ നേരിടുന്ന കടക്കെണികളാണ്.

ശരിയായ ആസൂത്രണമില്ലാതെ പണം കടം വാങ്ങുന്നതും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമാണ് ഇത്തരത്തിലുള്ള കടക്കെണിയില്‍ അവര്‍ വീണുപോകാന്‍ പ്രധാന കാരണമെന്നും അദ്ദേഹം വിലയിരുത്തി. ഉത്തരവാദിത്തത്തോടെയുള്ള സാമ്പത്തിക വിനിയോഗമാണ് ആവശ്യം. നാട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാനും നല്ല ജീവിതം സ്വപ്‌നം കണ്ടുമാണ് എല്ലവരും ഗള്‍ഫിലെത്തുന്നത്.

embassy-2

എന്നാല്‍ വരുമാനത്തെ കുറിച്ച് ആലോചിക്കാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ബാങ്ക് ലോണ്‍ വഴിയും പണം നാട്ടിലേക്ക് അയക്കുന്ന വലിയൊരു ശതമാനമുണ്ട്. ഒരാള്‍ക്ക് ഒരു ഡെബിറ്റ് കാര്‍ഡും ഒരു ക്രഡിറ്റ് കാര്‍ഡുമുണ്ടായാല്‍ തന്നെ ആവശ്യത്തിന് മതിയാവും. എന്നാല്‍ ആറും എട്ടും ക്രെഡിറ്റ് കാര്‍ഡുകളാണ് പലരും ഉപയോഗിക്കുന്നത്. പണത്തിന്റെ വിനിയോഗത്തില്‍ അച്ചടക്കം നിര്‍ബന്ധമാണ്. നാട്ടിലുള്ള ആശ്രിതരും കുടുംബങ്ങളും കൂടി ഈ കാര്യം ഉള്‍ക്കൊള്ളണമെന്ന് അംബാസഡര്‍ പറഞ്ഞു.

കേരളത്തില്‍ നിന്നെത്തുന്ന നേതാക്കള്‍ അസോസിയേഷന്‍ യോഗങ്ങളില്‍ മാത്രമല്ലാതെ സാധാരണക്കാരെയും അവരുടെ താമസസ്ഥലങ്ങളും കാണണം. ഇവിടത്തെ ജീവിതത്തിന്റെ അവസ്ഥ അത്തരത്തില്‍ മാത്രമേ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങളുമായി ആരെങ്കിലും ബന്ധപ്പെടുകയോ ആകൃഷ്ടരാവുകയോ ചെയ്യുന്നത് കണ്ടാല്‍ അവരെ അതില്‍ നിന്ന് വിലക്കാനും അധികൃതരെ അറിയിക്കാനും എല്ലാവരും ജാഗ്രത പാലിക്കണം.

അത്തരക്കാര്‍ ഒന്നോ രണ്ടോ ആയാല്‍ പോലും അത് സ്വന്തം രാജ്യക്കാരെ മൊത്തം പിന്നീട് പ്രതികൂലമായി ബാധിക്കുമെന്ന് അംബാസഡര്‍ ഓര്‍മ്മിപ്പിച്ചു. 11 രാജ്യങ്ങളിലും 12 നഗരങ്ങളിലുമായി 36 വര്‍ഷത്തെ നയതന്ത്ര ജീവിതത്തിന് യു.എ.ഇ യിലാണ് അവസാനമാകുന്നത്. ഈ ഘട്ടത്തില്‍ എംബസ്സിയെ ഏറെ ജനകീയമാക്കാനും ഇന്ത്യയു.എ.ഇ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി എന്ന ആത്മസംതതൃപ്തിയോടെയാണ് വിരമിക്കുന്നതെന്നും ടി.പി.സീതാറാം പറഞ്ഞു. വിരമിച്ച ശേഷം യൂനിവേഴ്‌സിറ്റികളില്‍ പ്രഭാഷണം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസ്സിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജലീല്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ മെമന്റോ പി.പി.ശശീന്ദ്രന്‍ അംബാസഡര്‍ക്ക് സമ്മാനിച്ചു. എല്‍വിസ് ചുമ്മാര്‍, മോഹന്‍ വടയാര്‍, റോയ് റാഫേല്‍, സാദിഖ് കാവില്‍, ടി.ജമാലുദ്ദീന്‍, തന്‍സി ഹാഷിര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ജോജി ജെയിംസ് സ്വാഗതവും സുമിത് നായര്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+