കാവാലത്തിന് ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയുടെ ആദരാഞ്ജലി
ഷാര്‍ജ: പ്രശസ്ത നാടകകൃത്തും, കവിയും, ഗാന രചയിതാവും സാഹിത്യകാരനുമായ ശ്രീകാവാലം നാരായണപ്പണിക്കരുടെ വേര്‍പാടില്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ. റഹീം അതിയായ ദു;ഖം രേഖപ്പെടുത്തി.
കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് ശ്രീകാവാലം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍ക്കപ്പെടും. അദ്ദേഹത്തിന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണ് കേരളത്തിനുണ്ടാക്കിയിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബന്ധുക്കളുടേയും സാംസ്‌കാരിക കേരളത്തിന്റേയും ഈ വലിയദു:ഖത്തില്‍ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയും പങ്കു ചേരുന്നതായി വൈഎ റഹീം വ്യക്തമാക്കി.












Click it and Unblock the Notifications