മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഷാര്‍ജ: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയും അല്‍ ഷംസ് മെഡിക്കല്‍ സെന്ററും ചേര്‍ന്ന് അസോസിയേഷന്‍ മെംബര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നാഷണല്‍ പെയിന്റിനോട് ചേര്‍ന്നുള്ള അല്‍ ഷംസ് മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.
രാവിലെ 8 മണിക്ക് ആരംഭിച്ച് 11 മണിക്ക് സമാപിക്കുന്ന രീതിയിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ആക്ടിംങ് പ്രസി. ഉണ്ണി ക്യഷ്ണന്‍, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, ജോയിന്റ് ട്രഷറര്‍ മൊയ്ദീന്‍, അംഗങ്ങളായ നിസ്സാര്‍ തളങ്കര, ചന്ദ്രബാബു, അബ്ദുല്‍ മജീദ്, ഹെല്‍ത്ത് ഡയറക്ടര്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേത്യത്ത്വം നല്‍കി.

45 ഓളം ഡോക്ടര്‍മാരും 75 ഓളം പാരാമെഡിക്കല്‍ സ്റ്റാഫും അണി നിരന്ന ക്യാമ്പില്‍ സൗജന്യ രോഗ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു.












Click it and Unblock the Notifications