രക്തദാനവും സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പൂം സംഘടിപ്പിക്കുന്നു
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹെല്‍ത്ത് ആന്റ് ഷട്ടില്‍ ബാഡ്മിന്റണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ മാര്‍ച്ച് നാലാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിമുതല്‍ എട്ടു മണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അസോസിയേഷന്‍ പരിസരത്തു നടക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യത്യ സമയത്ത് എത്തിച്ചേരണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506798931 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

അജ്മാന്‍ കോട്ടക്കല്‍ ആയുര്‍വേദിക്കില്‍ സൗജന്യ ക്യാമ്പ്
ആയുര്‍വേദിക് രംഗത്തെ നൂതന മാര്‍ഗങ്ങളെ പരിചയപ്പെടുത്താനും ആയുവേദത്തിലൂടെ ജീവിത ശൈലി രോഗങ്ങളെ മറികടക്കാനുമുള്ള മാര്‍ഗങ്ങളെ പരാമര്‍ശിച്ചും കൊണ്ട് അജ്മാന്‍ കോട്ടക്കല്‍ ആയുര്‍വേദിക് റിഹാബിലിറ്റേഷന്‍ സെന്ററില്‍ നാളെ നടക്കുന്ന സൌജന്യ ആയുര്‍വേദിക് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 06 742 6664 എന്ന നമ്പരില്‍ രെജിസ്റ്റര്‍ ചെയ്യുക. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഒന്‍പതു വരെയാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.












Click it and Unblock the Notifications