ഇന്‍ഡ്യന്‍ അംബാസഡര്‍ ടിപി സീതാറാമിനു യാത്രയയപ്പ് നല്‍കി
ഷാര്‍ജ: യു.എ.ഇ യിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ സ്ഥാനം ഒഴിയുന്ന ശ്രീ ടി പി. സീതാറാമിന് ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ വികാരനിര്‍ഭരമായ യാത്രയയപ്പു നല്‍കി.
അസ്സോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആക്ടിംഗ് പ്രസിഡന്റ് ബാബു വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പു സമ്മേളനത്തില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് അജി കുര്യാക്കോസ് സ്വാഗതവും ട്രഷറര്‍ നാരായണന്‍ നായര്‍ നന്ദി പ്രകാശനവും നടത്തി.

ഷാര്‍ജാ ഇന്‍ഡ്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ നായര്‍ സംസാരിച്ചു. അംബാസഡര്‍ യാത്രയയപ്പില്‍ നന്ദി പറഞ്ഞു. അസോസിയേഷന്‍ ഭാരവാഹികള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, സ്‌കൂള്‍ അഡ്മിനിസ്‌റ്റ്രേഷന്‍, വിവിധ സംഘടനാ പ്രതിനിധികള്‍, അസ്സോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ തുടങ്ങി ധാരാളം പേര്‍ പങ്കെടുത്തു. കെ. എം.സി.സി., ഒ.ഐ.സി.സി. തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ ബൊക്കെ നല്‍കി അംബാസഡറെ ആദരിച്ചു.












Click it and Unblock the Notifications