ദുബായ് ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകരെ ത്രസിപ്പിക്കാന്‍ തൈക്കുടം ബ്രിഡ്ജ് എത്തുന്നു...
ദുബായ്: ദിവസവും സന്ദര്‍ശകര്‍ക്ക് വിനോദവും ഷോപ്പിങ്ങും പ്രദാനം ചെയ്യുന്ന ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ പവലിയന്‍ ദിവസവും വ്യത്യസ്തമായ ഷോകള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ്. ഡിസംബര്‍ 18ന് ഇന്ത്യയിലെ സുപ്രധാന ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് സന്ദര്‍ശകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുക്കുന്നു. ബാന്‍ഡിന്റെ സൂപ്പര്‍ ഹിറ്റ് സോങ്ങിന്റെ വീഡിയോ റിലീസ് ഗ്ലോബല്‍ വില്ലേജില്‍ സംഘടിപ്പിക്കുന്നു. ആദ്യമായാണ് ബാന്‍ഡ് അവരുടെ ഗാനം ദൃശ്യവല്‍ക്കരിക്കുന്നത്.
രാത്രി 9 മുതല്‍ 11വരെ നീളുന്ന പ്രധാനവേദിയിലെ ത്രസിപ്പിക്കുന്ന പെര്‍ഫോമന്‍സിനു മുന്‍പ് വൈകിട്ട് 7.30ന് ഇന്ത്യന്‍ പവലിയന്റെ വേദിയിലാണ് വീഡിയോ റിലീസ് അരങ്ങേറുക. പുതിയ കാലത്തിന്റെ രസങ്ങളും സംഗീതവും വിനോദവും ചേര്‍ന്ന തൈക്കൂടം ബ്രിഡ്ജിന്റെ ഗാനങ്ങള്‍ ഇന്ത്യന്‍ റോക്ക് സംഗീതത്തിന്റെ യൗവ്വനമാണ്. ഹിന്ദുസ്ഥാനിയും കര്‍ണ്ണാട്ടിക്കും ചേര്‍ത്ത പലതലങ്ങളിലുള്ള റോക്കും റെഗേയും തൈക്കൂടം വേദിയിലെത്തിക്കുന്നു.

മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ മ്യൂസിക് മെജോ എന്ന സംഗീതപരിപാടിയില്‍ പാട്ട് അവതരിപ്പിച്ചതിന്റെ തുടര്‍ച്ചയായി ബന്ധുക്കളായ ഗോവിന്ദ് മേനോനും സിദ്ധാര്‍ത്ഥ് മേനോനും സംഗീതരംഗത്തെ മറ്റ് സുഹൃത്തുക്കളേയും മുംബൈയില്‍ നിന്നുള്ള കലാകാരന്മാരേയും ചേര്‍ത്ത് രൂപം കൊടുത്തതാണ് തൈക്കുടം ബ്രിഡ്ജ്. വൈകാതെ ബാന്‍ഡിലെ അംഗങ്ങള്‍ പ്രശസ്തരായി. ഗോവിന്ദിന്റെ പിതാവും ഗായകനുമായ പീതാംബരനാണ് സംഘത്തിലെ മുതിര്‍ന്നയാള്‍. 14 അംഗങ്ങളുള്ള ബാന്‍ഡിലെ പ്രായം കുറഞ്ഞത് ഡ്രമ്മറായ അബിന്‍ തേജിനും. ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് മെലഡി ഗാനങ്ങളിലെ പരീക്ഷണങ്ങളാണ് ബാന്‍ഡിന്റെ മാന്ത്രികാനുഭവം.
കേരളത്തില്‍ കൊച്ചിയിലെ തൈക്കുടം പാലത്തിനടുത്തു നിന്നാണ് സംഘത്തിന്റെ തുടക്കം. ഇടുങ്ങിയ ഒരു കുഞ്ഞുമുറി. ആ കുഞ്ഞിടത്തു നിന്നും തുടങ്ങിയതാണ് തൈക്കൂടം ബ്രിഡ്ജിന്റെ പ്രശസ്തിയുടെ യാത്ര. ഫിഷ്‌റോക്കാണ് സംഘത്തിന്റെ സംഗീതമുദ്ര പതിഞ്ഞ പ്രശസ്തഗാനം. ഈ ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയാണ് സംഘത്തെ ആദ്യം ഹൃദയത്തിലേറ്റിയത്. യുട്യൂബി ചാനലിലെ വലിയ ഹിറ്റുകളിലൂടെ രാജ്യത്തെ ഹിറ്റ് ബാന്‍ഡായി പിന്നീട് ഇവര്‍ മാറി. സുപ്രധാനമായ ചാനല്‍ ഷോകളും നിരവധി ലൈവ് പെര്‍ഫോമന്‍സുകള്‍ക്കുമൊപ്പം സിനിമകള്‍ക്ക് സംഗീതവും നല്‍കി. നവരസ എന്ന ആദ്യ ആല്‍ബം തൈക്കുടം ബ്രിഡ്ജ് കഴിഞ്ഞിടയ്ക്കാണ് പുറത്തിറക്കിയത്.
ഗ്ലോബല്‍ വില്ലേജിലെ 15 ദിറത്തിന്റെ ടിക്കറ്റ് ഉപയോഗിച്ച് യുഎഇയിലെ സംഗീത പ്രേമികള്‍ക്ക് തൈക്കുടം ബ്രിഡ്ജിന്റെ ഗാനങ്ങള്‍ നേരിട്ടനുഭവിക്കാനുള്ള അസുലഭ അവസരമാണിത്. അറബിയിലേയും ഹിന്ദിയിലേയും ഇംഗ്ലീഷിലേയും മലയാളത്തിലേയും ഹിറ്റ് ഗാനങ്ങളാകും












Click it and Unblock the Notifications