Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ നമ്പറിനായി 60 കോടി, ഇപ്പോള്‍ മൊബൈല്‍ നമ്പറിനായി ചെലവിട്ടത്!! ഇയാള്‍ വീണ്ടും ഞെട്ടിച്ചു!!

ഇന്ത്യന്‍ ബിസിനസുകാരനായ ബല്‍വീന്ദര്‍ സാഹ്നിയാണ് ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ ഇടംനേടിയത്

ദുബായ്: ഇഷ്ടനമ്പറിനായി കോടികള്‍ വാരിയെറിഞ്ഞ് ലോകത്തെ തന്നെ ഞെട്ടിച്ച ഇന്ത്യന്‍ വ്യവസായി ബല്‍വീന്ദര്‍ സാഹ്‌നി വീണ്ടും ഇതാവര്‍ത്തിച്ചു. ഇഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ ലഭിക്കുന്നതിനു വേണ്ടി ലേലത്തില്‍ എട്ടു കോടി പത്തു ലക്ഷം രൂപയാണ് ഇയാള്‍ ചെലവഴിച്ചത്. 058-8888888 എന്ന നമ്പറാണ് എട്ടു കോടിയില്‍ അധികം രൂപയ്ക്ക് സാഹ്‌നി കൈക്കലാക്കിയത്.

1

ഈ നമ്പര്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ലേലത്തിനു പോയത്. മറ്റൊരു നമ്പറും ആവശ്യവുമില്ല. ആഗ്രഹത്തിന് ഒരു പരിധിയും താന്‍ വയ്ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

1

നേരത്തേ തന്റെ റോള്‍സ് റോയ്‌സ് കാറിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനു വേണ്ടി 60 കോടി ചെവിട്ടതോടെയാണ് സാഹ്‌നി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. പുതുതായി കൈക്കലാക്കിയ മൊബൈല്‍ നമ്പര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്ന് സാഹ്‌നി പറഞ്ഞു. നമ്പര്‍ സ്വന്തമാക്കി മണികൂറുകള്‍ക്കകം നിരവധി കോളുകള്‍ ഈ നമ്പറിലേക്കു വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+