അബുദാബി, വാഹനാപകടം, മലയാളി യുവാവ് മരിച്ചു
അബുദാബി: അല്‍ റിഫയ്ക്കടുത്ത് അബുദാബി-ദുബായ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാര്‍കാട് സ്വദേശിയായ ലഷീന്‍ യൂസുഫ് (43) ആണ് മരിച്ചത്. ലഷീന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.
ഞായറാഴ്ച മുതല്‍ ലഷീനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ചയാണ് ലഷീന്റെ മൃതദംഹം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ എത്തി ബന്ധുക്കള്‍ തിരിച്ചറിയുന്നത്.

നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഉമ്മയെ വീട്ടിലാക്കിയ ഷേഷം, ഉച്ചഭക്ഷണവും കഴിച്ച് ബിസിനസ് മീറ്റിംഗിനായി ദുബായിലേക്ക് പോയതായിരിന്നു ലഷീന്‍. ഞായാറഴ്ച ഉച്ചയ്ക്ക് ശേഷം പോയ ലഷീനെപ്പറ്റി പിന്നീട് വിവരമില്ലായിരുന്നു. തുടര്‍ന്ന തിങ്കളാഴ്ച ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഇത്തിസലാത്തില്‍ പബഌക് റിലേഷന്‍സ് സ്പെഷ്യലിസ്റ്റ് ആയി 2010 മുതല്‍ 2011 വരെ ജോലി നോക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ബിസനസ് ചെയ്യുകയായിരുന്നു ലഷീന്‍. മണ്ണാര്‍ക്കാട് മനയത്ത് യൂസുഫ്-വികെ റംല ദന്പതികളുടെ മകനാണ്. ഭാര്യ രേഷ്മ. മക്കള്‍ റസല്‍ യൂസുഫ്, മിഷേല്‍ യൂസുഫ്.












Click it and Unblock the Notifications