ഭാര്യയെ വേശ്യയാക്കിയ ആള്‍ ദുബായില്‍ പിടിയില്‍
ദുബായ്:ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഇന്ത്യക്കാരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തിനും ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിനും ആണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എഎസ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്ന് ദി നാഷണല്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 38 വയസ്സുകാരനായ ഇയാള്‍ 2011 ല്‍ ആണ് ഭാര്യയേയും മൂന്ന് കുട്ടികളേയും യുഎഇയിലേക്ക് കൊണ്ടുവന്നത്. വേശ്യാവൃത്തിക്ക് സമ്മതിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തുമായിരുന്നുവത്രെ.

ഇന്ത്യക്കരനായ മറ്റൊരു സുഹൃത്തിനെ ഇയാള്‍ സ്ഥിരമായി വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. രാത്രിയല്‍ ഭാര്യയോട് ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും പതിവായിരുന്നുവത്രെ. ഭീഷണിക്ക് മുന്നില്‍ ഭാര്യക്ക് പിടിച്ചു നില്‍ക്കാനായില്ലെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പലതവണ ഇത്തരത്തില്‍ ഭാര്യയെ ഇയാള്‍ സുഹൃത്തിന് കാഴ്ചവച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭര്‍ത്താവിനും സുഹൃത്തിനും എതിരെ ദുബായ് കോടതി കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഭര്‍ത്താനിവെതിരെ മനുഷ്യക്കടത്തിനും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിനും ആണ് കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തിനെതിരെ സ്ത്രീയുടെ സമ്മതം കൂടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനുമാണ് കേസ്. എന്നാല്‍ രണ്ട് പേരും കുറ്റാരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
സ്ത്രീയേയും കുട്ടികളേയും ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമണ്‍ ആന്‍ഡ് ചില്‍ഡ്രനിലേക്ക് മാറ്റി. കേസ് 2013 സെപ്റ്റംബര്‍ 25 ലേക്ക് മാറ്റിവച്ചു.












Click it and Unblock the Notifications