അടിച്ചു മോനെ! യുഎഇ ലോട്ടറി നറുക്കെടുപ്പില്‍ മലയാളി വനിതാ ഡോക്ടര്‍ക്ക് 10 മില്യണ്‍ ദിര്‍ഹം സമ്മാനം!
നിഷിതയുടെ പേരില്‍ ഭര്‍ത്താവെടുത്ത കൂപ്പണിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
അബുദാബി: യുഎഇ ലോട്ടറി നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. കേരളത്തില്‍ നിന്നുള്ള ഡോക്ടറായ നിഷിത രാധാകൃഷ്ണ പിള്ളയ്ക്കാണ് 10 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിച്ചത്. 17.5 കോടി രൂപ നറുക്കെടുപ്പിലൂടെ ലഭിച്ചതിന്റെ ഞെട്ടലിലാണ് നിഷിതയും കുടുംബവും. നിഷിതയുടെ പേരില്‍ ഭര്‍ത്താവെടുത്ത കൂപ്പണിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
അച്ഛന് വിളിച്ചു പറഞ്ഞപ്പോഴാണ് ലോട്ടറി നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചെന്ന കാര്യം അറിയുന്നത്, അച്ഛനെയാണ് അവര്‍ ആദ്യം സമ്മാനം ലഭിച്ച വിവരമറിയിച്ചത്. എന്നാല്‍ ആരെങ്കിലും കബളിപ്പിക്കാന്‍ വേണ്ടി വിളിച്ചാതാകുമെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് സംഭവം സത്യമാണെന്ന് മനസിലായതെന്നും നിഷിത പറഞ്ഞതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന നിഷിത ഇപ്പോള്‍ ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലാണ്.

ലോട്ടറിയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 10 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കുന്ന രണ്ടാമത്തെയാളാണ് നിഷിത. നിഷിതയുടെ ഭര്‍ത്താവ് സ്ഥിരമായി ലോട്ടറി നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നു. നിഷിതയുടെ പേരില്‍ ഭര്‍ത്താവെടുത്ത കൂപ്പണിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അന്‍പതോളം കൂപ്പണുകളാണ് ഭര്‍ത്താവ് നിഷിതയുടെ പേരില്‍ ഓണ്‍ലൈനിലൂടെ സ്വന്തമാക്കിയിരുന്നത്.
സ്കോളര്‍ഷിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നിഷിതയും കുടുംബവും അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലാണെങ്കിലും യുഎഇയിലാണ് തങ്ങള്‍ സന്തോഷത്തോടെ ജോലി ചെയ്തതെന്നും, എത്രയും പെട്ടെന്ന് യുഎഇയിലേക്ക് തന്നെ മടങ്ങാനുള്ള പദ്ധതിയുണ്ടെന്നും നിഷിത പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് എന്തുചെയ്യുമെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. നറുക്കെടുപ്പില്‍ നേരത്തെ മലയാളി യുവാവായ ശ്രീരാജ് കൃഷ്ണനും സമ്മാനം ലഭിച്ചിരുന്നു. 7 മില്യണ്‍ ദിര്‍ഹമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications