അബുദാബി: പാസ്പോര്‍ട്ടും വിസയും അനുവദിക്കാന്‍ പുതിയ ഏജന്‍സികളില്ല, ഇന്ത്യന്‍ എംബസി തീരുമാനം പുറത്ത്
അബുദാബി: യുഎയിലെ ഇന്ത്യന്‍ വിസയ്ക്കും പാസ്പോര്‍ട്ടും അനുവദിക്കുന്നതിനുള്ള പുതിയ ഏജന്‍സികള്‍ക്ക് വേണ്ടിയുള്ള ലേലം ഇന്ത്യന്‍ എംബസി റദ്ദാക്കി. ലേലം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ലേലം റദ്ദാക്കിയതെന്നാണ് അബുദാബിയിലെ ഇന്ത്യന്‍ എംബസി പറയുന്നത്. നിലവിലെ സേവനദാതാവായ ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ കാലാവധി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം അവശേഷിക്കെ ഏജന്‍സിയുടെ കാലാവധി 2017 ജനുവരി വരെ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് വിസ, പാസ്പോര്‍ട്ട് സേവനങ്ങളെ നേരിട്ട് ബാധിക്കില്ല.
കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ പാസ്പോര്ട്ടുകള് അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പുതുക്കി നല്‍കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്ത്യന്‍ എംബസി സ്വീകരിച്ചിരുന്നു. നിയമപരമായി എല്ലാ കാര്യങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കുമെന്ന നിര്‍ദ്ദേശം ജൂണില്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയിലെ പൊലീസ് വേരിഫിക്കേഷന് വൈകുന്നതിനാലാണ് ചിലര്‍ക്ക് ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കുന്ന നടപടികള്‍ വൈകുന്നതെന്നാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് നിലവില്‍ പൊലീസ് വേരിഫിക്കേഷന് നിര്‍ബന്ധമല്ല. ആദ്യത്തെ തവണ പാസ്പോര്‍ട്ട എടുക്കുമ്പോള്‍ മാത്രമാണ് പൊലീസ് വേരിഫിക്കേഷന് അനിവാര്യമായിട്ടുള്ളത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications