കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തർ വിമാനം റദ്ദാക്കിയതിന് കാരണം എന്താണ്? വിശദീകരണവുമായി ഖത്തറിലെ ഇന്ത്യൻ എംബസ്സി!

Google Oneindia Malayalam News

ദില്ലി: ഖത്തറില്‍ നിന്നും പ്രവാസികളുമായി എത്തേണ്ട വിമാനം റദ്ദാക്കിയത് യാത്രക്കാരില്‍ നിന്നും വിമാന ടിക്കറ്റ് ചാര്‍ജ് ഈടാക്കിയത് കൊണ്ടാണ് എന്നുളള വാര്‍ത്ത തളളി ഖത്തറിലെ ഇന്ത്യന്‍ എംബസ്സി. അത്തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രചാരണം നടത്തരുത് എന്നും എംബസി പ്രതികരിച്ചു. സാങ്കേതിക കാരണങ്ങളാലാണ് യാത്ര മുടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.

വിമാനത്താവളത്തിലെ ലാന്‍ഡിംഗ്, ഹാന്‍ഡ്‌ലിംഗ് ഫീസുകളുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണമാണ് എയര്‍ ഇന്ത്യ വിമാനത്തിന് ദോഹയില്‍ ലാന്‍ഡിംഗ് പെര്‍മിഷന്‍ ലഭിക്കാതെ പോയത് എന്നാണ് വാർത്തകൾ. ഇന്ത്യൻ എംബസ്സിയുടെ ട്വീറ്റ് ഇങ്ങനെയാണ്: '' മെയ് 10ന് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തേണ്ട ഐഎക്‌സ് 374 വിമാനം റദ്ദാക്കിയത് ലാന്‍ഡിംഗ്, ഹാന്‍ഡ്‌ലിംഗ് ചാര്‍ജുകളുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് എന്ന് ചില വാര്‍ത്താ ചാനലുകള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് സത്യമല്ല. ഇത്തരത്തിലുളള അപകടകരമായ അഭ്യൂഹങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക''.

covid

മറ്റുളള പ്രചാരണങ്ങള്‍ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രംഗത്ത് വന്നിട്ടുണ്ട്. ചില വൈറസുകള്‍ കൊറോണയേക്കാള്‍ വേഗത്തില്‍ വ്യാജ വാര്‍ത്തകള്‍ പരത്തുന്നു എന്ന് ഫേസ്ബുക്ക് ലൈവില്‍ മുരളീധരന്‍ കുറ്റപ്പെടുത്തി. ഇത്തരം വ്യാജവാര്‍ത്തകള്‍ കാരണം പ്രവാസി സമൂഹം ആശങ്കയില്‍ ആണെന്നും മുരളീധരന്‍ പറഞ്ഞു. റേറ്റിംഗിന് വേണ്ടി എന്തും പടച്ച് വിടുകയാണ് മാധ്യമങ്ങള്‍ എന്നും മന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ച് എത്തിക്കാനുളള ദൗത്യമായ വന്ദേ ഭാരത് മിഷന്‍ തുടരുകയാണ് എന്നും വി മുരളീധരന്‍ വ്യക്തമാക്കി.

മുടങ്ങിപ്പോയ ഖത്തര്‍-തിരുവനന്തപുരം വിമാനം പ്രവാസികളുമായി ചൊവ്വാഴ്ച യാത്ര തിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 4.30തിനാണ് ഖത്തറിലെ പ്രവാസികളുമായി വിമാനം പുറപ്പെടുക. ബുധനാഴ്ച പുലര്‍ച്ചെയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. വിമാനം മുടങ്ങിയ സര്‍വ്വീസ് ചൊവ്വാഴ്ച നടത്തുമെന്ന് നോര്‍ക്ക സ്ഥിരീകരിച്ചിട്ടുണ്ട്.

 'ഷാഫി പറമ്പിലിനു കോവിഡാണ് പോലും'; 'വിജയനും മരണത്തിൻ്റെ വ്യാപാരിയാണോ'? രൂക്ഷ വിമർശനം 'ഷാഫി പറമ്പിലിനു കോവിഡാണ് പോലും'; 'വിജയനും മരണത്തിൻ്റെ വ്യാപാരിയാണോ'? രൂക്ഷ വിമർശനം

പച്ചമാംസം ജീവനോടെ ചുടുന്നതിന് തുല്യമായ വേദന അനുഭവിച്ചിട്ടുണ്ട്! നന്ദുവിന്റെ പൊള്ളുന്ന കുറിപ്പ്!പച്ചമാംസം ജീവനോടെ ചുടുന്നതിന് തുല്യമായ വേദന അനുഭവിച്ചിട്ടുണ്ട്! നന്ദുവിന്റെ പൊള്ളുന്ന കുറിപ്പ്!

മഹാരാഷ്ട്രയിലെ 'രാഗ ഗെയിം'! കോൺഗ്രസിനുളളിൽ രാഹുൽ ഗാന്ധിക്ക് നേരെ അതൃപ്തി, അമ്പരപ്പിച്ച നീക്കം!മഹാരാഷ്ട്രയിലെ 'രാഗ ഗെയിം'! കോൺഗ്രസിനുളളിൽ രാഹുൽ ഗാന്ധിക്ക് നേരെ അതൃപ്തി, അമ്പരപ്പിച്ച നീക്കം!

English summary
Indian Embassy in Qatar explains about Doha flight cancellation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X