റാസല്‍ ഖൈമ: വീപ്പയിലെ വെള്ളത്തില്‍ ചാടി പ്രവാസി മലയാളി ആത്മഹത്യ ചെയ്തു
റാസല്‍ ഖൈമ: റാസല്‍ ഖൈമയില്‍ വ്യത്യസ്ത സാഹചര്യത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. വിഷ്ണു മുരളീധരന്‍ നായര്‍ (26), ഷിബു ശശിധരന്‍ (39) എന്നിവരാണ് മരിച്ചത്. കുളിമുറിയിലെ വെള്ളം നിറച്ച വീപ്പയില്‍ മുങ്ങി മരിച്ച നിലയില്‍ ആണ് വിഷ്ണുവിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. ഷിബുവിനെ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
റാസല്‍ഖൈമയില്‍ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു വിഷ്ണു. രണ്ട് മാസം മുമ്പാണ് അവധിയ്ക്ക് നാട്ടില്‍പോയി വിഷ്ണു മടങ്ങിയെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വിഷ്ണുവിന്റെ താമസം. സംഭവ ദിവസം കുളിമുറിയിലേയ്ക്ക് പോയ വിഷ്ണുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കണ്ടില്ല. സംശയം തോന്നിയ സുഹൃത്തുക്കള്‍ കുളിമുറിയില്‍ ചെന്ന് നോക്കുമ്പോള്‍ വെള്ളം നിറച്ച് വച്ചിരുന്ന വലിയ വീപ്പയില്‍ മുങ്ങിക്കിടക്കുകയായിരുന്നു യുവാവ്.

മുങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീപ്പിയിലേയ്ക്ക് ഇറങ്ങി വിഷ്ണു ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത. താമസസ്ഥലത്തിന് തൊട്ടടുത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലാണ് ഷിബുവിനെ കണ്ടെത്തിയത്.












Click it and Unblock the Notifications