യുഎഇയിലെ പ്രവാസികള്‍ക്ക് വിവിധ ക്ഷേമപദ്ധതികളുമായി ഇന്ത്യന്‍ മിഷന്; നിയമസഹായത്തിന് 10,000 ഡോളര്‍ വരെ അനുവദിക്കും
അബൂദാബി: യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവിധ ക്ഷേമപദ്ധതികളുമായി ഇന്ത്യന്‍ മിഷന് രംഗത്തെത്തി. മിഷനു കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ പ്രവര്‍ത്തന മേഖലകള്‍ വ്യാപിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരി, ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായി.

10,000 ഡോളര്‍ വരെ നിയമസഹായം
യു.എ.ഇയില്‍ വിവിധ കാരണങ്ങളാല്‍ നിയമക്കുരുക്കുകളില്‍ അകപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് 10,000 ഡോളര്‍ (36,700 ദിര്‍ഹം) വരെ ചെലവഴിക്കാന്‍ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാധിക്കും. ഇതിനായി സ്വകാര്യ നിയമസ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടും. കേസുകളില്‍ അകപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഭാരിച്ച ചെലവ് താങ്ങാനാവാത്ത സാഹചര്യത്തില്‍ നിയമസഹായം ലഭ്യമാക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കും.

താല്ക്കാലികാശ്വാസ തുക 60 ദിവസത്തേക്ക് നീട്ടി
നിലവില്‍ തൊഴിലില്ലാതെയും മറ്റും കഷ്ടതയനുഭവിക്കുന്നവരും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരും വിസാ തട്ടിപ്പുകള്‍ക്കും മറ്റും ഇരയാവുന്നവരുമായ പ്രവാസികള്‍ക്ക് ഇന്ത്യന്‍ അധികൃതര്‍ ദിനംപ്രതി 40 ദിര്‍ഹം വീതം 30 ദിവസത്തേക്ക് താല്‍ക്കാലികാശ്വാസം നല്‍കിവരുന്നുണ്ട്. ഈ തുക 60 ദിവസത്തേക്ക് നല്‍കാനും പുതിയ പദ്ധതിയില്‍ തീരുമാനമായി.

ചികില്‍സാ സഹായം 5000 ഡോളര്‍
വലിയ അപകടങ്ങളില്‍ പെടുന്നവരും പെട്ടെന്നുണ്ടാവുന്ന ഗുരുതര രോഗങ്ങള്ക്കിരയാവുന്നവരുമായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് 5000 ഡോളര്‍ (18,350 ദിര്‍ഹം) വരെ വൈദ്യ സഹായം നല്‍കാനും പദ്ധതിയാവിഷ്ക്കരിച്ചതായി അധികൃതര്‍ അറിയിച്ചു. തൊഴിലുടമ സഹായം ചെയ്യാന്‍ വിസമ്മതിക്കുകയും സ്വന്തമായി ചെലവ് താങ്ങാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്ന കേസുകളിലാണ് എംബസിയും കോണ്‍സുലേറ്റും സഹായം നല്‍കുക.

സപ്തംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും
ഈ ക്ഷേമപദ്ധതികള്‍ സപ്തംബര്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ഷേമപദ്ധതികള്‍ നടപ്പാക്കുക. അനര്‍ഹമായി സഹായം സ്വീകരിക്കുന്നവരെ തിരിച്ചറിയുന്നതിനും മറ്റും ശക്തമായ നിരീക്ഷണ സംവിധാനം ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. സഹായം ലഭിക്കുന്നവരുടെ പാസ്പോര്ട്ടില് ഇത് അടയാളപ്പെടുത്തുകയും ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

കോണ്‍സുലാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തും
നിയമ-ചികില്‍സാ സഹായങ്ങള്‍ക്കു പുറമെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മെച്ചപ്പെടുത്തുന്നതിനും മറ്റ് അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കും ഐ.സി.ഡബ്ല്യു.എഫിന്റെ ഫണ്ട് വിനിയോഗിക്കും. അതോടൊപ്പം സാംസ്കാരിക പരിപാടികള്‍, ഇന്ത്യന്‍ കലകളുടെയും ഭാഷകളുടെയും പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്നും എംബസി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനവുമൊരുക്കും.
ഏതെങ്കിലും രീതിയില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് അബൂദബിയി എംബസിയെയോ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയോ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്ററിനെയോ സമീപിക്കാം. ഷാര്‍ജയില്‍ ഒരു റിസോഴ്സ് സെന്റര്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications