കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശസ്നേഹത്തിന്റെ നിറവിൽ പ്രവാസികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു!!!

അബൂദബി ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂറി ദേശീയപതാക ഉയര്‍ത്തി

  • By Ankitha
Google Oneindia Malayalam News

അബുദാബി: രാജ്യത്തിന്റെ 71ാം സ്വാതന്ത്ര്യദിനം പ്രവാസി സമൂഹവും വിപുലമായി ആഘോഷിച്ചു. ഗള്‍ഫ് നാടുകളിലെങ്ങും ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും നയതന്ത്ര ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി. ദുബായില്‍ ഈ വര്‍ഷം 70 പരിപാടികള്‍ സംഘടിപ്പിച്ചാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഖദീജ് ടൈംസാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.​യുഎഇയിൽ ഇന്ന് പ്രവൃത്തിദിനമായതിനാല്‍ പലരും വരുന്ന വെള്ളിയാഴ്ചയിലേയ്ക്കും ആഘോഷ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

രണ്ടും കല്പിച്ച് ഷെരീഫ് !!! കുല്‍സൂം നവാസ് പാകിസ്താനിൽ മത്സരിക്കും !!! ലക്ഷ്യം ?രണ്ടും കല്പിച്ച് ഷെരീഫ് !!! കുല്‍സൂം നവാസ് പാകിസ്താനിൽ മത്സരിക്കും !!! ലക്ഷ്യം ?

അബൂദാബി ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂറി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് യുഎഇയിലെ സ്വാതന്ത്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. വിവിധമേഖലകളില്‍ ജോലിചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളക്കം നിരവധി പ്രവാസികള്‍ രാവിലെ തന്നെ ആഘോഷങ്ങള്‍ക്കായി എംബസിയിലെത്തിയിരുന്നു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്യദിന സന്ദേശം വായിച്ചു.

india independence day

ഇന്ത്യയുടെ സ്വാതന്ത്യത്തിന്റെ 71ാം സ്വതന്ത്ര്യ ദിനത്തിന്റെ ഭാഗമായി വിവിധയിനം പരിപാടികള്‍ ഈവര്‍ഷം ദുബായ്- ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്ന മഹത്തായ സേവനങ്ങളെ അഭിനന്ദിച്ചു. ദുബായിലെ ചടങ്ങിൽ​ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.​ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങള്‍ക്കൊപ്പം വര്‍ണാഭമായ പരിപാടികളും അരങ്ങേറി.

English summary
Indian expatriates in the UAE on Tuesday celebrated India's 71st Independence Day with zeal and fervour by hoisting the national flag and organising cultural events.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X