ഷാര്‍ജ പുസ്തകമേളയിലെ ഇന്ത്യന്‍ സാന്നിധ്യം ശ്രദ്ധേയം
ഇന്ത്യയില്‍ നിന്നും കല, സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ഇക്കൊല്ലവും മേളക്ക് മുതല്‍ക്കൂട്ടാകും.
ഷാര്‍ജ: സാഹിത്യ പ്രേമികള്‍ക്ക് വിരുന്നൊരുക്കി 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം 2016 നവംബര്‍ 2 മുതല്‍ 12 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ഇന്ത്യയില്‍ നിന്നും കല, സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ഇക്കൊല്ലവും മേളക്ക് മുതല്‍ക്കൂട്ടാകും.
ജാവേദ് അക്തര്‍, കൈലാഷ് സത്യാര്‍ഥി, ചേതന്‍ ഭഗത്, ശശി തരൂര്‍, കനിഷ്‌ക് തരൂര്‍, എം .ടി. വാസുദേവന്‍ നായര്‍, മമ്മൂട്ടി, കെ. പി.രാമനുണ്ണി, എം.മുകുന്ദന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, മുസാഫര്‍ അഹമ്മദ്, ശ്രീകുമാരന്‍ തമ്പി, സച്ചിദാനന്ദന്‍, മധുസൂദനന്‍ നായര്‍, പി. എന്‍ .ഗോപീകൃഷ്ണന്‍, ഞെരളത് ഹരിഗോവിന്ദന്‍, എസ് .ഗോപാലകൃഷ്ണന്‍, ഗോപി കല്ലായി.

മുകേഷ്, ലാല്‍ ജോസ്, ഉണ്ണി.ആര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, ശില്പ ഷെട്ടി, മരിയ ഗൊരേറ്റി, അല്‍ഫോന്‍സ് കണ്ണന്താനം, ഡോ .ലക്ഷ്മി നായര്‍, ഷെഫ് പ്രദീപ് തുടങ്ങിയ പ്രമുഖരാണ് ഇന്ത്യയില്‍ നിന്നും മേളയിലെത്തുക. മേളയിലെ ഇന്ത്യന്‍ സാന്നിധ്യത്തെ കുറിച്ച് വിശദീകരിക്കാന്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. മേളയുടെ എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍, ഡിസി ബുക്‌സ് സിഇഒ രവി ഡിസി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications