കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഖത്തറില്‍ ദുരിത ജീവിതം

Google Oneindia Malayalam News

ദോഹ: ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഖത്തറില്‍ ദുരിത ജീവിതം. തിരുവനന്തപുരം-കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള മത്സ്യബന്ധ തൊഴിലാളികളാണ് ഖത്തറില്‍ ദുരിത ജീവിതം നയിക്കുന്നത്. ജോലെ ചെയ്തിരുന്ന ബോട്ട് തീരദേശ സേന പിടിച്ചെടുത്തതോടെയാണ് ഇവരുടെ ജീവിതം ദുരിതത്തിലായത്.

വക്രയിലെ മത്സ്യബന്ധ തുറമുഖത്ത് ജോലിയോ വേതനമോ ഇല്ലാതെ കഴിയുകയാണ് പതിനൊന്ന് തൊഴിലാളികള്‍. കഴിഞ്ഞ പത്തുമാസമായി ഇവര്‍ ദുരിതം അനുഭവിയ്ക്കാന്‍ തുടങ്ങിയിട്ട്. മീന്‍ പിടിയ്ക്കാന്‍ പോയ ബോട്ട് ദുബായ് അതിര്‍ത്തിയില്‍ നങ്കൂരമിട്ട് കിടക്കുമ്പോഴാണ് ഇവരെ ഖത്തര്‍ തീരദേശ സേന പിടികൂടിയത്.

Qatar

ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെയെല്ലാം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി പിന്നീട് ഇവരെ വെറുതെ വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ ബോട്ട് ഇതുവരേയും വിട്ടുകിട്ടിയിട്ടില്ല. ഇതോടെ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. രോഗിയായ സ്‌പോണ്‍സര്‍ കിടപ്പിലായതോടെ ഇവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ആരും ഇല്ലാതായി. എങ്ങനേയും നാട്ടിലെത്തണമെന്ന ആഗ്രഹത്തില്‍ കഴിയുകയാണിവര്‍.

English summary
11 Indian Fishermen lead miserable life in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X