നാട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മരിച്ചു
ഉം അല്‍ കുവൈന്‍: ഇന്ത്യക്കാരനായ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉം അല്‍ കുവൈനിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ യുവാവാണ് തന്റെ പിക്ക്-അപ് വാനിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാകാം യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മുഹമ്മദ് ദിലീപ് (43) എന്ന യുവാവാണ് മരിച്ചത്.
രാവിലെ മുതല്‍ തന്നെ മീന്‍ വില്‍ക്കുന്നതിനായി യുവാവ് വീട്ടില്‍ നിന്നും യാത്ര തിരിയ്ക്കും. ഉച്ച കഴിഞ്ഞ് തിരിച്ചെത്തുകയും ചെയ്യും. എന്നാല്‍ സംഭവ ദിവസം വീട്ടില്‍ നിന്ന് പോയി ആറ് മണിയ്ക്കൂര്‍ കഴിഞ്ഞിട്ടും യുവാവിനെപ്പറ്റി യാതൊരു വിവരലും ലഭ്യമല്ലായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും റിങ് ചെയ്യുന്നതല്ലാതെ ആരും ഫോണ്‍ എടുത്തില്ല.

രാവിലെ എഴ് മണിയ്ക്കാണ് ദിലീപ് വീട്ടില്‍ നിന്നും യാത്രയായത്. സാധാരണ പന്ത്രണ്ട് മണിയ്ക്ക് മുന്‍പ് തന്നെ മടങ്ങിയെത്തുന്നതാണ്. വിവരമൊന്നും ലഭിയ്ക്കാതിരുന്നപ്പോള്‍ ദിലീപിന്റ സഹദോരന്‍ അദ്ദേഹത്തിന് മീന്‍ വില്‍ക്കുന്നയാളെ വിളിച്ചു. രാവിലെ തന്നെ മീന്‍ വാങ്ങി അബുദാബിയിലേയ്ക്ക് പോയെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇടനിലക്കാരന്‍ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ദിലീപിന്റെ വാഹനം കാണുകയായിരുന്നു.
എന്നാല്‍ മരിച്ച നിലയിലായിരുന്നു യുവാവ്. യുവാവിന്റെ ഭാര്യയും സന്ദര്‍ശക വീസയില്‍ ഉം അല്‍ കുൈവനില്‍ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രമേഹവും കൊളസ്‌ട്രോളും ഉള്‍പ്പടെ പല രോഗങ്ങളും ദിലീപിനെ അലട്ടിയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.












Click it and Unblock the Notifications