ഇന്ത്യന്‍ ഹാജിമാര്‍ മക്കയിലെത്തി
ജിദ്ദ: ഹജ്ജിനായി ഇന്ത്യന്‍ സംഘം മക്കയിലെത്തിത്തുടങ്ങി. ജിദ്ദ വിമാനത്താവളം വഴി നേരിട്ടെത്തുന്ന സംഘമാണ് സൗദിയില്‍ എത്തിത്തുടങ്ങിയത്. വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗം മക്കയിലെത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അസീസിയയിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
ഞായറാഴ്ച രാത്രിയോടെയാണ് ആദ്യ ഇന്ത്യന്‍ സംഘം ഹജ്ജിനായി ജിദ്ദയിലെത്തിയത്. ഔറംഗബാദില്‍ നിന്നുള്ള 232 തീര്‍ത്ഥാടകരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. കോണ്‍സുവര്‍ ജനറല്‍ ബിഎസ് മുബാറക് അടക്കമുള്ളവര്‍ ചേര്‍ന്ന് തീര്‍ത്ഥാടകരെ സ്വീകരിച്ചു.

അസീസിയയിലാണ് തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. അസീസിയയിലെ 260, 275 എന്നീ കെട്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം എത്തിയ ഹാജിമാര്‍ താമസിയ്ക്കുന്നത്. ഹജ്ജിന്റെ മുന്നോടിയായുള്ള ശുചീകരണ ജോലികള്‍ക്കും തുടക്കം കുറിച്ചു. പുണ്യസ്ഥലങ്ങളെ 27 മേഖലകളായി തിരിച്ചാണ് ശുചീകരണ തൊഴിലാളികളെ വിന്യസിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications