ഹജ്ജ് ദുരന്തം; 8 മലയാളികള്‍ ഉള്‍പ്പടെ 16 ഇന്ത്യക്കാരെ കണ്ടെത്തി
ദില്ലി: ഹജ്ജ് ദുരന്തത്തില്‍ കാണാതായ 95 ഇന്ത്യക്കാരില്‍ 16 പേരെ കണ്ടെത്തിയതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍. ഇതില്‍ എട്ട് പേര്‍ മലയാളികളാണ്. കണ്ടെത്തിയവരില്‍ 14 പേര്‍ സുരക്ഷിതരാണ്. രണ്ട് പേര്‍ മരിച്ചു.
ഹജ്ജ് കമ്മിറ്റി വഴിയും സ്വകാര്യ ഏജന്‍സികള്‍ വഴിയും ഹജ്ജ് കര്‍മ്മത്തിനെത്തിയ 79 പേരെയും ആഭ്യന്തര തീര്‍ത്ഥാകരായ 16 ഇന്ത്യക്കാരെയുമാണ് അപകടത്തില്‍ കാണാതായത്. ഇവരില്‍ എട്ട് മലയാളികളുണ്ട്. അധികൃതര്‍ നടത്തിയ തിരിച്ചിലിലാണ് 16 പേരെ കണ്ടെത്തിയത്.

പത്തുപേരെ താമസ സ്ഥലത്തും ഒരാളെ മക്കയിലെ കിഗ് അബ്ദുള്‍ അസീസ് ആശുപത്രിയിലുമാണ് കണ്ടെത്തിയത്. മൂന്ന് പേര്‍ ഇതിനോടകം തന്നെ നാട്ടിലേയ്ക്ക് മടങ്ങി. രണ്ട് പേരുടേത് സ്വാഭാവിക മരണമായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇതിനായി ഇരുപതംഗ സംഘത്തെയും ഹജ്ജ് മിഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications