അല്‍ഐനില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനം ഇടിച്ചു മരിച്ചു!!
അല്‍ഐന്‍: കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി ഇസ്മായിലിന്റെ മകനും അല്‍ ഐന്‍ ഇന്ത്യന്‍ സകൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷഹസാദാണ് വീടിന്നടുത്ത് വെച്ച് വാഹനം തട്ടി മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. കുട്ടികളോടത്ത് കളിച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങാന്‍ സൈക്കിളില്‍ റോഡ് മുറിച്ച് കടക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു.

കുട്ടി തല്‍ക്ഷണം മരിച്ചു. മ്യതദേഹം അല്‍ ഐന്‍ ജീമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നാട്ടിലുള്ള പിതാവ് അല്‍ ഐനിലേക്ക് തിരിച്ചിട്ടുണ്ട്. നാസിയയാണ് മാതാവ്. സൈനബ്, ഷാഹിന എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications