ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഷാര്‍ജയില്‍ വിപുലമായി ആഘോഷിക്കുന്നു
ഷാര്‍ജ: ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചാണ് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 15ാം തിയ്യതി വൈകീട്ട് 7 മണിക്ക് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉസ്താദ് അംജദ് അലിഖാന്റെ മക്കളായ അയ്മാന്‍ അലിയും അമാന്‍ അലിയും നയിക്കുന്ന സരോദ് കച്ചേരിയാണ് ആഘോഷ പരിപാടികളിലെ പ്രധാന ആകര്‍ഷണം. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. സൗജന്യ പ്രവേശന പാസ്സ് ആവശ്യമുള്ളവര്‍ കാലത്ത് ഒമ്പതു മുതല്‍ ഒരു മണിവരെയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയും പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ എത്തി കരസ്ഥമാക്കാമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈഎ റഹീം അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ മുരളീധരന്‍, അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈഎ റഹീം, അസോസിയേഷന്‍ ജന.സെക്രട്ടറി ബിജുസോമന്‍, അഡ്വ അജി കുര്യക്കോസ്, നാരായണന്‍ നായര്‍, സാബു വര്‍ഗ്ഗീസ്, നൂറുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications