ടിഎന്‍ജിയെയും എസി ജോസിനെയും അനുസ്മരിച്ചു
ദുബായ്: പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാറിനെയും വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ എ.സി ജോസിനെയും ദുബായിലെ മാധ്യമ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
എ.സി.എ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എം അബ്ബാസ്, എല്‍വിസ് ചുമ്മാര്‍, കെ.കെ മൊയ്തീന്‍ കോയ, പി.പി ശശീന്ദ്രന്‍, ആല്‍ബര്‍ട്ട് അലക്‌സ്, മോഹന്‍ വടയാര്‍, ജലീല്‍ പട്ടാമ്പി, ഭാസ്‌കര്‍ രാജ്, ജയ്‌മോന്‍ ജോര്‍ജ്, ഐപ്പ് വള്ളികാടന്‍, ഫൈസല്‍ ബിന്‍ അഹ്മദ്, എന്‍.എം അബൂബക്കര്‍, പ്രമദ് ബി. കുട്ടി, തന്‍വീര്‍, ശാന്തിനി മോനോന്‍, ബൈജു ഭാസ്‌കര്‍, നാസര്‍ ഊരകം, ടി. ജമാലുദ്ദീന്‍ എന്നിവര്‍ ടി.എന്‍.ജിയുമായുള്ള സ്‌നേഹബന്ധവും അദ്ദേഹം മാധ്യമ ലോകത്ത് നടത്തിയ ശ്രദ്ധേയ ഇടപെടലുകളും എടുത്തു പറഞ്ഞു.

മാധ്യമ മേഖലയില്‍ എക്കാലത്തെയും മികച്ച മാതൃകയാണ് ടി.എന്‍.ജി സൃഷ്ടിച്ചിട്ടുള്ളതെന്നും മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തി. എ.സി ജോസിന്റെ സംഭാവനകളും ശ്രദ്ധയമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications