ഷാര്‍ജ:15 നിലകെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടി ഇന്ത്യക്കാരന്‍ മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ 15 നിലകെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടി ഇന്ത്യക്കാരന്‍ മരിച്ചു. 33 കാരനായ യുവാവാണ് മരിച്ചത്. ഇയാള്‍ ഏത് സംസ്ഥാനക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല. ഷാര്‍ജയിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചൊവ്വാഴ്ചയാണ് യുവാവ് ചാടിയത്.
അല്‍ ഇത്തിഹാദാണ് ബുധനാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബുഹൈറയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ എട്ടുമണിയോടെയാണ് സംഭവം. താഴേയ്ക്ക് ചാടിയ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവാവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കാരണങ്ങളെപ്പറ്റിയാണ് പൊലീസ് അന്വേഷിയ്ക്കുന്നത്. സംഭവം ആത്മഹത്യാണെന്ന പൂര്‍ണമായ നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications