Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി:ഒട്ടകം കാറിലിടിച്ച് മലയാളി മരിച്ചു

അബുദാബി: ഒട്ടക കൂട്ടങ്ങള്‍ക്ക് മേല്‍ കാര്‍ ഇടിച്ചു കയറി മലയാളി യുവാവ് മരിച്ചു. പാലക്കാട് സ്വദേശിയായ ഷൗക്കത്ത് അലി(36) ആണ് മരിച്ചത്.അബുദാബി അല്‍ റുവൈസിലാണ് സംഭവം. അബുദാബിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു ഷൗക്കത്ത് അലി. അടുത്ത ആഴ്ച നാട്ടിലേയ്ക്ക് മടങ്ങാനിരിയ്‌ക്കെയാണ് യുവാവ് മരിയ്ക്കുന്നത്. അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും സുഹൃത്തിനെയും കൊണ്ട് തിരികെ താമസസ്ഥലത്തേയ്ക്ക് എത്തുന്നതിനിടെയാണ് ഷൗക്കത്ത് അലിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാര്‍ ഒരു ഒട്ടകത്തെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്്ക്ക് ഗുരുതര പരിക്കേറ്റാണ് ഷൗക്കത്ത് അലി മരിയ്ക്കുന്നത്. മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Shaukath Ali

ഒരുപാട് ഒട്ടകങ്ങള്‍ റോഡില്‍ ഉണ്ടായിരുന്നെന്നും ഒരെണ്ണം കാറിനു മുകളിലേയ്ക്ക് വീഴുകയായിരുന്നെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു യുവാവ് പറഞ്ഞു. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേയ്ക്ക് പോകാന്‍ കാത്തിരുന്ന ഷൗക്കത്ത് അലിയെ മരണം തട്ടിയെടുത്ത് വിശ്വസിയ്ക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും ബുദ്ധിമുട്ടുകയാണ്. സന്ദര്‍ശക വിസയില്‍ എത്തിയ ഷൗക്കത്തിന്റെ ഭാര്യ സുഹ്‌റയും മകളും ഏതാനും ദിവസം മുമ്പാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഷൗക്കത്ത് അലിയുടെ മൃതദേഹം അബുദാബി അല്‍ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+