സൗദിയില്‍ ഇന്ത്യക്കാരന്‍ കിണറ്റില്‍ വീണു, രക്ഷപ്പെടുത്തിയത് കേട്ടാല്‍..
നജ്‌റാനി്: സൗദിയിലെ നജ്‌റാനിനടുത്ത് ഹബ്ബൂനയില്‍ കിണറ്റില്‍ വീണ ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരാണ് കിണറ്റില്‍ വച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം രക്ഷപ്പെടുത്തിയത്.
ഏറെ നേരത്തെ സാഹത്തിനൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മുപ്പത് മീറ്റര്‍ താഴ്ചയുള്ള കിണറ്റിലാണ് ഇന്ത്യന്‍ വംശജനായ വിദേശി വീണത്. വീഴ്ചയില്‍ പരിക്കുകള്ർ സംഭവിച്ച ഇയാള്ർക്ക് പിന്നീട് ബോധം നഷ്ടപ്പെടുകയായിരുന്നു.

എന്നാല്‍ രക്ഷാപ്രവര്‍ത്തനായ സര്‍ജന്റ് മുഹമ്മദ് ഷഹ്‌റാനി കിണറ്റില്‍ ഇറങ്ങി ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്‌ട്രെച്ചറില്‍ കിടത്തി കയറില്‍ കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications