കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രാവിലക്ക്, പ്രവാസി തുണിയുരിഞ്ഞു പ്രതിഷേധിച്ചു

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: നാട്ടിലേയ്ക്ക് മടങ്ങുന്നത് അധികൃതര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. കുവൈത്തില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ എയര്‍പോര്‍ട്ടിലെത്തിയ പ്രവാസിയാണ് ഇത്തരത്തില്‍ പ്രതിഷേധിച്ചത്. ഇയാള്‍ക്കെതികെ കോടതിയില്‍ കേസ് നില നില്‍ക്കുന്നതിനാലാണ് നാട്ടിലേയ്ക്കുള്ള യാത്ര നിഷേധിച്ചത്.

കേസ് തീരുന്നത് വരെ രാജ്യം വിട്ട് പോകാന്‍ പാടില്ലെന്നും അധികൃതര്‍ പറഞ്ഞു. നാട്ടിലേയ്ക്ക് പോകാന്‍ അധികൃതര്‍ വിസമ്മതിച്ചതോടെ വിമാനത്താവളത്തില്‍ വച്ച് പ്രവാസി പൊട്ടിക്കരഞ്ഞു. തുടര്‍ന്നായിരുന്നു തുണിയുരിഞ്ഞുള്ള പ്രതിഷേധം.

kuwait

തുണിയുരിഞ്ഞ ശേഷം നിലത്ത് കിടന്നായിരുന്നു യുവാവിന്റെ പ്രതിഷേധം. അല്‍ അന്‍ബ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്നതിന് മുന്‍പ് പൊലീസ് പുതപ്പിട്ട് ഇയാളെ മൂടിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടതിയില്‍ ഇയാള്‍ക്കെതിരെ നില നില്‍ക്കുന്ന കേസിനെപ്പറ്റിയോ ഇയാളുടെ വിസയുടെ കൂടുതല്‍ വിവരങ്ങളോ പത്രം നല്‍കിയിട്ടില്ല.

English summary
An Indian man travelling back home from Kuwait went amok and stripped off most of his clothes before lying on the ground at the airport to protest a decision to ban him from leaving the emirate because of a court case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X