ദുബായ്: വിവാഹം കഴിച്ചില്ലെങ്കില്‍ തലയറുക്കും, ഇന്ത്യക്കാരന്റെ ഭീഷണി
ദുബായ്: വിവാഹം കഴിച്ചില്ലെങ്കില്‍ കൊലപ്പെടുത്തി കഴുത്തറുത്ത് മാറ്റുമെന്ന് യുവതിയ്ക്ക് ഇന്ത്യക്കാരന്റെ ഭീഷണി. ആദ്യ കാമുകിയോടാണ് 41 കാരന്റെ ഭീഷണി. തിരികെയെത്തി തന്നെ വിവാഹം കഴിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കിയത്.
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാള്‍ക്കെതിരെ യുവതിയെ ഭീഷണിപ്പെടുത്തിയതിനും മൊബൈല്‍ ഫോണ്‍ വഴി അപമാനിച്ചതിനുമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്ത കാര്യങ്ങള്‍ കോടതിയ്ക്ക് മുമ്പാകെ തുറന്നുപറയുകയും ചെയ്തു. 26 കാരിയായ ബെലറൂസിയന്‍ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

മൂന്ന് വര്‍ഷത്തോളമായി ഇയാളുമായി പരിചയമുണ്ടെന്നും മദ്യപിക്കാന്‍ തുടങ്ങിയതും പെട്ടെന്ന് ക്ഷോഭിക്കാന്‍ തുടങ്ങിയതുമാണ് ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം സന്തോഷത്തോടെ ജയിലില്‍ പോകുമെന്നും തനിക്കൊപ്പം ജീവിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന മെസേജുകളും ഇയാള്‍ യുവതിയ്ക്ക് അയച്ചിരുന്നു.
മെസേജുകളടങ്ങിയ ഫോണ്‍ യുവതി ദുബായ് പൊലീസിന്റെ ക്രൈം ലാബിന് കൈമാറിയിരുന്നു. ഇതില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ജൂലൈ 14നായിരുന്നു സംഭവം. ജൂലൈ 19ന് അറസറ്റിലായ ഇയാളുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications