കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ശില്പശാല ശ്രദ്ധേയമായി

Google Oneindia Malayalam News

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം , സാമൂഹിക,സാംസ്‌ക്കാരിക, മത, കലാ കായിക സംഘടനാ നേതാക്കള്‍ക്കും പി.ആര്‍.ഒ മാര്‍ക്കുമായി സംഘടിപ്പിച്ച മാധ്യമ ശില്പശാല തികച്ചും പുതുമയാര്‍ന്നതായി. പത്ര പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ ഇദം പ്രഥമമായാണു ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. പത്രക്കുറിപ്പുകളും പരിപാടികളുടെ റിപ്പോര്‍ട്ടിങ്ങും തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നല്‍കലായിരുന്നു ശില്പ ശാല കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

ജെ.എന്‍.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വാര്‍ത്ത, അവതരണം, ശൈലി , ഫോട്ടോഗ്രാഫി എന്ന വിഷയത്തില്‍ മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം എ.എം സജിത്തും , സംഘടനകളും പ്രചാരണവും എന്ന വിഷയത്തില്‍ ഗള്‍ഫ് മാധ്യമം എക്‌സിക്യുട്ടീവ് എഡിറ്റര്‍ വി.എം.ഇബ്രാഹീമും ദൃശ്യ മാധ്യമ ശൈലിയെക്കുറിച്ചു റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ജാഫറലി പാലക്കോടും ക്ലാസെടുത്തു. സൗദി ഗസറ്റ് പത്രാധിപ സമിതി അംഗം ഹസന്‍ ചെറൂപ്പ സമാപന പ്രസംഗ നടത്തി. പ്രതിനിധികള്‍ക്ക് സംശയ നിവാരണത്തിനും അവസരങ്ങള്‍ നല്‍കിയിരുന്നു.

jimf-shilpashala-photo

മീഡിയ ഫോറം പ്രസിഡന്റ് പി.എം മായിന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി സി.കെ മൊറയൂര്‍ സ്വാഗതവും ആക്ടിംഗ് ട്രഷറര്‍ സ്വാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു.

English summary
Indian media forum conducted workshop in Jidhha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X