ലെവി കൂട്ടി; യു.എ.ഇയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് അല്പം ചെലവ് കൂടും
ലെവി കൂട്ടി; യു.എ.ഇയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് അല്പം ചെലവ് കൂടും
അബുദാബി: യു.എ.ഇയിലെ ഇന്ത്യന്‍ സര്‍ക്കാര്‍ മിഷനുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് അല്പം വില കൂട്ടാന്‍ തീരുമാനം. ഇതനുസരിച്ച് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അറസ്റ്റേഷനും ചെലവ് കൂടും. ഇതുവരെ ഇന്ത്യക്കാര്‍, വിദേശികള്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും ആറു ദിര്‍ഹമായിരുന്നു ലെവി. എന്നാല്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ എട്ടും വിദേശികള്‍ 11ഉം ദിര്‍ഹം ലെവിയായി അടയ്ക്കേണ്ടി വരും. ഇന്ത്യന്‍ കമ്മ്യൂണിറ്റി വൈല്‍ഫയര്‍ ഫണ്ടില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിനു വേണ്ട ചെലവ് കണ്ടെത്തുന്നതിന് വേണ്ടിയാണ് ലെവി ഉയര്‍ത്തിയതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരി, ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ അറിയിച്ചു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി വൈല്‍ഫയര്‍ ഫണ്ടിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് അനുവദിക്കാറില്ല. പകരം യു.എ.ഇയിലെ 27 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഉപയോഗിക്കുന്ന കോണ്‍സുലാര്‍ സേവനങ്ങളില്‍ നിന്ന് ഈടാക്കുന്ന ലെവിയാണ് ക്ഷേമപദ്ധതികള്‍ക്കായി സ്വരൂപിക്കുന്നത്. നിലവില്‍ 24 കോടി രൂപ (13.76 ദശലക്ഷം ദിര്‍ഹം) യാണ് ഫണ്ടിലുള്ളത്. വര്‍ഷങ്ങളായി സ്വരൂപിച്ച തുകയില്‍ ചെലവുകള്‍ കഴിച്ച് ബാക്കിയായ തുകയാണിത്. ഓരോ വര്‍ഷവും എംബസിയില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നുമായി 3 മുതല്‍ 3.5 ദശലക്ഷം വരെ ദിര്‍ഹം ലെവി ഇനത്തില്‍ സ്വരൂപിക്കാറുണ്ട്.

കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ചെറിയ തോതില്‍ ലെവി കൂട്ടുന്നതോടെ പുതുതായി പ്രഖ്യാപിച്ച ക്ഷേമപ്രവര്ത്തനങ്ങള്ക്കാവശ്യമായി വരുന്ന അധിക ചെലവ് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു. 10,000 ഡോളര്‍ വരെ നിയമസഹായം, താല്ക്കാലികാശ്വാസ തുകയായി 60 ദിവസത്തേക്ക് ദിനംപ്രതി 40 ദിര്‍ഹം, ചികില്‍സാ സഹായമായി 5000 ഡോളര്‍ തുടങ്ങിയ സഹായ പദ്ധതികള്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
-
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications