സിനിമയെ വെല്ലുന്ന കൊലപാതകം, പ്രതി ഇന്ത്യക്കാരന്‍

കേസന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും ഇയാളെ ദുബായിലേയ്ക്ക് എത്തിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഭാര്യയെ പാകിസ്താനി സുഹൃത്തിന്റെ സഹായത്തോടെ കൊന്ന ശേഷം ദുബായ് അല്‍ ഐന്‍ റോഡിനടുത്തുള്ള മര്‍ഗാമില്‍ മരങ്ങളും മണലും നിറഞ്ഞ പ്രദേശത്ത് കുഴിച്ച് മൂടി. പ്രതിയുടെ താമസ സ്ഥലത്ത് വച്ചാണ് കൊലപാതകം നടന്നത്.
ചോദ്യം ചെയ്യലിനിടെ ഇയാള്‍ മറ്റെന്തോ രഹസ്യം ഒളിപ്പിയ്ക്കുന്നെന്ന് പൊലീസിന് മനസിലായി. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യൂറോപ്യന്‍ വനിതയെയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്.
വിദേശ വനിതയുടെ മൃതദേഹം മറവ് ചെയ്ത അതേ സ്ഥലത്താണ് ഇയാള്‍ ഭാര്യയുടെ മൃതദേഹവും മറവ് ചെയ്തത്. ഭാര്യയെ കൊന്നതിന് ശേഷം ഉടന്‍ തന്നെ ഇയാള്‍ നാട് വിടുകയായിരുന്നു. എന്നാല്‍ ഇയാളുടെ പാകിസ്താനി സുഹൃത്ത് പൊലീസിന്റെ പിടിയിലായി. ഇയാളില്‍ നിന്നും ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications