സെക്‌സ് ആവശ്യപ്പെട്ട് യുവാവ്, നിഷേധിച്ച 31കാരിക്ക് സംഭവിച്ചത്....ഇങ്ങനെ ക്രൂരനാകാമോ?
മസ്‌കറ്റിലെ ഖുറം ഹോട്ടലില്‍ വെയ്റ്ററായി ജോലി ചെയ്യുകയാണ് പിങ്കി. ഇതേ ഹോട്ടലിലെ ജീവനക്കാരനായ ഇന്ത്യക്കാരനാണ് പിങ്കിയെ കൊലപ്പെടുത്തിയത്.
മസ്‌കറ്റ് : ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഫിലിപ്പീന്‍സ് സ്വദേശിയെ ഇന്ത്യക്കാരന്‍ കൊലപ്പെടുത്തി. മസ്‌കറ്റിലെ ഹോട്ടല്‍ ജീവനക്കാരിയായ പിങ്കി പമിറ്റന്‍ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മസ്‌കറ്റിലെ ഖുറം ഹോട്ടലില്‍ വെയ്റ്ററായി ജോലി ചെയ്യുകയാണ് പിങ്കി. ഇതേ ഹോട്ടലിലെ ജീവനക്കാരനായ ഇന്ത്യക്കാരനാണ് പിങ്കിയെ കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധം ആവശ്യപ്പെട്ട് ഇയാള്‍ പിങ്കിയെ സമീപിച്ചു. എന്നാല്‍ പിങ്കി ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. അടിച്ചു വീഴ്ത്തിയ ശേഷം ശ്വാസം മൂട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കു ശേഷം മൃതദേഹം പള്ളിക്കു പിന്നില്‍ ഉപേക്ഷിച്ചു.

പിങ്കിയുമായി ഇയാള്‍ പല തവണ വഴക്കുണ്ടാക്കിയതായി പൊലീസ് വ്യക്തമാക്കി. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതു സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ വഴക്കിട്ടത്.
നവംബറില്‍ 32 വയസ് പൂര്‍ത്തിയായ പിങ്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കറ്റിലെത്തിയതായിരുന്നു. പിങ്കിയുടെ ഭര്‍ത്താവും കുട്ടിയും ഫിലിപ്പീന്‍സിലാണ്. ഭര്‍ത്താവിനെ സഹായിക്കാനാണ് ഇവര്‍ മസ്‌കറ്റില്‍ ജോലി ചെയ്യുന്നത്.
പിങ്കിയുടെ കൊലപാതകിയെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇവരുടെ സുഹൃത്തുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ജസ്റ്റിസ് ഫോര്‍ പിങ്കി എന്ന ഹാഷ് ടാഗും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications